SPORTS

ലോകചാംപ്യന്മാരെ വീഴ്ത്തിയത് ‘ഈഗോ’? വൈഭവില്ല, പകരം ഓൾറൗണ്ടർമാരെ ‘ഓവർ’ ആക്കി ഗംഭീർ; ശ്രേയസ്സിന് പകരം ഗിൽ വരണോ?


ട്വന്റി20 ക്രിക്കറ്റിന്റെ ഏറ്റവും വലിയ സൗന്ദര്യവും ശാപവും അതിന്റെ പ്രവചനാതീതത്വമാണ്. 40 ഓവറുകളുടെ ചുരുങ്ങിയ സമയത്തിനുള്ളിൽ കളിയുടെ ഗതി എങ്ങോട്ട് വേണമെങ്കിലും തിരിയാം. അവിടെ റാങ്കിങ്ങിലെ വലിയവരും ചെറിയവരും തമ്മിലുള്ള വ്യത്യാസം പലപ്പോഴും നേർത്തതായി മാറാറുണ്ട്. അയർലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യ അപ്രതീക്ഷിതമായി പരാജയപ്പെട്ടപ്പോൾ ക്രിക്കറ്റ് ലോകം അതിനെ അങ്ങനെയാണ് വിലയിരുത്തിയത്– ‘ഒരു മോശം ദിവസം’. കരുത്തരായ ഒരു ടീമിന് സംഭവിക്കാവുന്ന ഒരു താൽക്കാലിക വീഴ്ച. അടുത്തിടെ ട്വന്റി20 ലോകകപ്പിൽ യുഎസ്, നമീബിയ, നെതർലൻഡ്സ് തുടങ്ങി ടീമുകൾക്കെതിരെ ഇന്ത്യ കഷ്ടപ്പെട്ട് ജയിച്ചതിന്റെയും വിയർത്തതിന്റെയും ആവർത്തനമാണ് അയർലൻഡിലും കണ്ടത്. ഈ അപായസൂചനകൾ ഇന്ത്യൻ ടീം മാനേജ്മെന്റ് ഇനി കാണാതെ പോകരുത്.∙ ഫ്ലാറ്റ് ട്രാക്കിലെ വീരന്മാർ, പിച്ചിലെ പതർച്ച ∙ ശ്രേയസ് അയ്യർ: നായകന്റെ ബാറ്റിങ് പ്രതിസന്ധി ഐപിഎലിലെ മികച്ച പ്രകടനങ്ങളുടെയും ക്യാപ്റ്റൻസി മികവിന്റെയും കരുത്തിലാണ് ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തുകയും നേരിട്ട് നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തത്. പഞ്ചാബ് കിങ്സിനായി ഐപിഎലിൽ സമ്മർദഘട്ടങ്ങളിൽ വിജയറൺ കുറിക്കുന്ന അയ്യരെയാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ അയർലൻഡിനെതിരായ രണ്ടു മത്സരങ്ങളിലും ഒരു ബാറ്റർ എന്ന നിലയിൽ അദ്ദേഹം പൂർണ പരാജയമായിരുന്നു.


Source link

Back to top button