NEWS

അണ്ണാഡിഎംകെ പരുങ്ങലിൽ: കരൂർ എംഎൽഎ രാജിവച്ചു; പാർട്ടി വിടുന്ന ആറാമത്തെ എംഎൽഎ, ടിവികെയിൽ ചേർന്നേക്കും


ചെന്നൈ∙ അണ്ണാഡിഎംകെയിൽ നിന്നു ആറാമത്തെ എംഎൽഎയും രാജിവച്ചു. മുൻ മന്ത്രിയും നിലവിൽ കരൂർ എംഎൽഎയുമായ എം.ആർ.വിജയഭാസ്കർ സ്പീക്കർ ജെ.സി.ഡി.പ്രഭാകർക്കു രാജിക്കത്ത് നൽകി. ഇതോടെ പാർട്ടി അധ്യക്ഷൻ എടപ്പാടി പളനിസ്വാമിക്ക് സമ്മർദമേറി. നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു പുറമെയാണ് പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക്. നേരത്തെ നാല് അണ്ണാഡിഎംകെ എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവച്ച് വിജയ് നയിക്കുന്ന ടിവികെയിൽ ചേർന്നിരുന്നു. വിജയഭാസ്കറും ഇതേപാത സ്വീകരിച്ച് ഇന്നുതന്നെ ടിവികെയിൽ ചേരുമെന്നാണ് സൂചന.


Source link

Back to top button