NEWS
ഗവി യാത്രയ്ക്ക് മൂന്നിരട്ടി ആളുകൾ; ഏന്തി വലിഞ്ഞ് ബസുകൾ: എന്തു ചെയ്യണമെന്നറിയാതെ കെഎസ്ആർടിസി

സീതത്തോട് ∙ മൂന്നിരട്ടി യാത്രക്കാരുമായി പത്തനംതിട്ട–ഗവി–കുമളി കെഎസ്ആർടിസി ബസിലെ യാത്ര ആശങ്കയിൽ. തകർന്നു കിടക്കുന്ന റോഡിലൂടെ അമിതഭാരം വഹിച്ചു കൊണ്ടുള്ള യാത്രയ്ക്കു സുരക്ഷിതത്വം പേരിനുപോലുമില്ല. എന്തു ചെയ്യണമെന്നറിയാതെ കെഎസ്ആർടിസി അധികൃതർ.തകർന്ന് റോഡ് 10 വർഷത്തോളം പഴക്കമുള്ള ബസുകളാണ് മിക്കവയും. അധിക യാത്രക്കാരെയും വഹിച്ചുള്ള യാത്രയ്ക്കു കൂടുതൽ സമയവും വേണ്ടിവരുന്നു. 6 മണിക്കൂറിന്റെ യാത്രയ്ക്കു ഇപ്പോൾ 7 മണിക്കൂറിലധികം അധികം വേണ്ടിവരുന്നതായി ബസ് ജീവനക്കാർ പറയുന്നു. മൂഴിയാർ 40 ഏക്കർ മുതൽ ഗവി വരെ റോഡിന്റെ മിക്ക ഭാഗവും കുഴിയാണ്. ഗവി റോഡിനോടു ചേർന്നാണ് അണക്കെട്ടുകളുടെ ജലസംഭരണികൾ. റോഡിനു പലയിടത്തും വീതിയില്ല. മഴ കൂടി തുടങ്ങിയതോടെ റോഡിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുതാഴുന്ന സ്ഥിതിയാണ്.
Source link


