NEWS
അനിൽ മുഹമ്മദ് തിരികെ ജോലിയിൽ പ്രവേശിച്ചു

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്ന കെ.എം.എം.എൽ അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ.കെ.എം. അനിൽ മുഹമ്മദ് തിരികെ ജോലിയിൽ പ്രവേശിച്ചു. 15 മാസമായി സസ്പെൻഷനിലായിരുന്നു. ചട്ടംലംഘിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാർ വിരുദ്ധ പ്രചാരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നത്. വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ട് സസ്പെൻഷൻ പിൻവലിച്ചതിനെ തുടർന്നാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്.
അനിൽ മുഹമ്മദ് മുമ്പ് കയർഫെഡ്, ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ, ബേക്കൽ ടൂറിസം എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനെ ജനകീയ വ്യാപാരോത്സമാക്കിയതിൽ അദ്ദേഹം മികച്ച പങ്ക് വഹിച്ചിട്ടുണ്ട്.
Source link
NEWS


