SPORTS
‘ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല’: കാവ്യ മാരൻ– അനിരുദ്ധ് ബന്ധത്തെക്കുറിച്ച് ആദ്യമായി പരസ്യ വെളിപ്പെടുത്തൽ

ചെന്നൈ ∙ ഐപിഎൽ സീസൺ അവസാനിച്ചെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാംപിൽനിന്നൊരു ‘മംഗള’ വാർത്തയാണ് പുറത്തുവരുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും പ്രമുഖ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഉടൻ വിവാഹിതരാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ കാവ്യ, സൺറൈസേഴ്സിന്റെ ഐപിഎൽ മത്സരങ്ങളിൽ ഗാലറിയിൽ സ്ഥിരം സാന്നിധ്യമാണ്. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അനിരുദ്ധ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അടുത്തിടെ ഒരു കുടുംബാംഗം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2011ൽ പുറത്തിറങ്ങിയ ‘വൈ ദിസ് കൊലവെറി ഡി’ എന്ന വൈറൽ ഗാനത്തിലൂടെയാണ് അനിരുദ്ധ് പ്രശസ്തിയിലേക്ക് ഉയർന്നത്. അതിനുശേഷം ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം തമിഴ് ചലച്ചിത്ര വ്യവസായത്തിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തി. ചലച്ചിത്ര ലോകവുമായി അല്ലാതെയും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. തമിഴ് സൂപ്പർ താരം രജനികാന്ത് അനിരുദ്ധിന്റെ അമ്മാവനാണ്. ഐശ്വര്യ, സൗന്ദര്യ, ഹൃഷികേശ് എന്നിവർ അദ്ദേഹത്തിന്റെ കസിൻസുമാണ്. വലിയൊരു കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അനിരുദ്ധ് വരുന്നത്. അദ്ദേഹത്തിന്റെ മുത്തശ്ശന്റെ അച്ഛനായ കെ. സുബ്രഹ്മണ്യം 1930കളിലെ ഒരു ചലച്ചിത്ര സംവിധായകനായിരുന്നു. പ്രശസ്ത ശാസ്ത്രീയ നർത്തകി ഡോ. പദ്മ സുബ്രഹ്മണ്യം അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ സഹോദരിയാണ്
Source link


