ടെറസിൽനിന്ന് വീണു; ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചു കയറിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മുഹമ്മദ് മാസിൽ (Photo: Special Arrangement)
മലപ്പുറം: വീടിന്റെ ടെറസിന് മുകളിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുളിക്കൽ സിയാംകണ്ടം പാലശ്ശേരിപറമ്പേ വീട്ടിൽ ഇരുമ്പുഴി മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണ് മരിച്ചത്. പുളിക്കൽ എഎംഎം ഹെെസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മേയ് 31നായിരുന്നു അപകടം നടന്നത്.
വീടിന് മുകളിൽനിന്നും കാൽ തെന്നി വീണത് മുറ്റത്തെ ഗേറ്റിന് മുകളിലായിരുന്നു. ഗേറ്റിലെ കമ്പി കഴുത്തിൽ തുളച്ചുകയറിയിരുന്നു. ഗേറ്റിന്റെ ഒരു ഭാഗം മുറിച്ചെടുത്താണ് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കമ്പികൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തി. ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സിയാംകണ്ടം പുത്തലം ജുമാ മസ്ജിദിൽ. മാതാവ്: ജംഷിന എടമ്പാട്ട്, സഹോദരങ്ങൾ: മെഹബിൻ,മെഹന ഫാത്തിമ, മെഹ്ഫിൽ.
Source link
NEWS


