NEWS
പെൺസുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ചു; കാറിനുള്ളിൽവച്ച് ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു ∙ പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് കാറിനുള്ളിൽവച്ച് ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. കർണാടകയിലെ തുമകൂരു ജില്ലയിലാണ് സംഭവം. നാഗേന്ദ്ര എന്നയാളാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തായ രമ്യ ഉല്ലാസ് (23) എന്ന യുവതിക്ക് കത്തികൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റിട്ടുമുണ്ട്. ബെംഗളൂരുവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ഉത്തര കന്നഡ സ്വദേശിനി രമ്യ ഉല്ലാസ്. ഇവരെ തുമകൂരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നാഗേന്ദ്ര ബെംഗളൂരുവിൽ നിന്നാണ് കാർ ബുക്ക് ചെയ്തത്. തുടർന്ന് രമ്യയ്ക്കൊപ്പം അങ്കോളയിലേക്കായിരുന്നു യാത്ര, തുമകൂരുവിനു സമീപം എത്തിയപ്പോൾ ഇരുവരും തമ്മിൽ കാറിനുള്ളിൽ വച്ച് തർക്കമുണ്ടായി. ഇതിനിടെ നാഗേന്ദ്ര കത്തിയെടുത്ത് രമ്യയെ കുത്തിപ്പരുക്കേൽപ്പിച്ചു. നാഗേന്ദ്രയുടെ കൈവശം ബോംബുണ്ടെന്ന് പരുക്കേറ്റ രമ്യ ഡ്രൈവറെ വിവരമറിയിച്ചു. തുടർന്ന് രമ്യ കാറിൽ നിന്ന് പുറത്തേക്ക് ചാടി. കാർ ഡ്രൈവർ പ്രവീൺ ഉടൻ വാഹനം റോഡരികിൽ നിർത്തി പുറത്തേക്കോടി. ഈ സമയം നാഗേന്ദ്ര കാറിനുള്ളിലിരുന്ന് വാതിലുകൾ ലോക്ക് ചെയ്യുകയും, കൈവശം കരുതിയിരുന്ന ബോംബ് പൊട്ടിത്തെറിപ്പിക്കുകയുമായിരുന്നു.
Source link


