NEWS
അഫ്ഗാനിലും പാക്കിസ്ഥാനിലും ഭൂകമ്പം; പിന്നാലെ ഡൽഹിയും ജമ്മു കശ്മീരും കുലുങ്ങി

ന്യൂഡൽഹി ∙ ന്യൂഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. ഡൽഹി, ജമ്മു കശ്മീർ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലാണ് ഭൂമി കുലുങ്ങിയത്. ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും പുറത്തേക്ക് ഓടി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാനാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിൽ മാത്രമല്ല, പാക്കിസ്ഥാന്റെ വടക്കൻ മേഖലകളിലും തലസ്ഥാനമായ ഇസ്ലാമാബാദിലും ശക്തമായി അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
Source link


