NEWS

അയൽവീട്ടിലേക്ക് പോകാൻ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; എട്ടുവയസ്സുകാരൻ മരിച്ചു


കോഴിക്കോട് ∙ കളിക്കാനായി അയൽ വീട്ടിലേക്ക് പോകാൻ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. കല്ലായി റോഡിൽ കണ്ണഞ്ചേരി മുബസാനയിൽ സമീനയുടെയും അഹമ്മദിന്റെയും മകൻ ഫൈസാനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മരിച്ചത്.വെള്ളിയാഴ്ച രാവിലെ 7.50 ന് കണ്ണഞ്ചേരിയിലാണ് അപകടം ഉണ്ടായത്. യശ്വന്ത്പുരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം പരുക്കേറ്റ നിലയിൽ കണ്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഫൈസാൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പരപ്പിൽ എംഎംഎൽപി. സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഫർഹാദ് അഹമ്മദ്, മറിയം അഹമ്മദ്.


Source link

Back to top button