NEWS

കാട്ടുചോലയ്ക്ക് അരികിൽ 110 ലീറ്റർ വ്യാജ ചാരായാം; തയാറാക്കി വച്ചത് വിൽപനയ്ക്ക്, പിടിച്ചെടുത്ത് എക്സൈസ്


താമരശ്ശേരി (കോഴിക്കോട്) ∙ താമരശ്ശേരി ഈങ്ങാപ്പുഴയ്ക്ക് സമീപം ചമൽ ദേശത്ത് കാട്ടുചോലയ്ക്ക് അരികിൽ ഒളിപ്പിച്ചു വച്ച നിലയിൽ 110 ലീറ്റർ വ്യാജ ചാരായം എക്സൈസ് സംഘം പിടികൂടി. ഉടമസ്ഥരില്ലാത്ത നിലയിലായിരുന്നു മദ്യശേഖരം കണ്ടെടുത്തത്. കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡിസി സ്‌ക്വാഡും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ രാത്രികാല പരിശോധനയിലാണ് വൻ ശേഖരം പിടികൂടിയത്. വെള്ളിയാഴ്ച രാത്രി പത്തു മണിക്കു ശേഷമായിരുന്നു റെയ്ഡ്.താമരശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ഈങ്ങാപ്പുഴ വില്ലേജിലെ ചമൽ വേനക്കാവ് റോഡ് പരിസരത്തു നിന്നും ഉദ്ദേശം രണ്ട് കിലോമീറ്റർ മാറി കോളമല ഭാഗത്തേക്ക് പോകുന്ന റോഡരികിനു സമീപമുള്ള നീർച്ചാലിനു സമീപം വിതരണത്തിനായി തയാറാക്കി ഒളിപ്പിച്ച നിലയിലാണ് മദ്യശേഖരം കണ്ടെത്തിയത്. നീർച്ചാലിനു സമീപം വിതരണത്തിനായി 500 മില്ലിലീറ്റർ കൊള്ളുന്ന 220 പ്ലാസ്റ്റിക് കുപ്പികളിലായാണ് 110 ലീറ്റർ ചാരായം സൂക്ഷിച്ചിരുന്നത്.


Source link

Back to top button