ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ഫോണിൽ ഗൂഢാലോചനയ്‌ക്ക് തെളിവില്ല

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധനയിൽ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിൽ വന്നിട്ടുള്ളത്. സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണ് അവയെന്നാണ് പ്രതികളുടെ മൊഴി.
ആരെങ്കിലും അക്രമത്തിന് ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താനായി ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനൊരുങ്ങുകയാണ് പൊലീസ്. അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്‌തുകഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അക്രമത്തിന് ആഹ്വാനം നൽകുന്ന സന്ദേശങ്ങൾ ഉണ്ടെങ്കിൽ ഈ പരിശോധനയിൽ കണ്ടെത്താൻ സാധിക്കും. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ വാഹനം തകർത്ത മൂന്നുപേർ ഉൾപ്പെടെ ഇരുപതിലേറെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
Source link
NEWS


