NEWS

ഇൻസ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; 47 സെക്കൻ‌ഡിനുള്ളിൽ 14 തവണ 19 വയസ്സുകാരിയെ കുത്തി; ആരോഗ്യനില അതീവ ഗുരുതരം


ലക്നൗ ∙ ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിനും വിവാഹാഭ്യർഥന നിരസിച്ചതിനും 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ യുവാവ് റോഡിലിട്ട് ക്രൂരമായി കുത്തി പരുക്കേൽപ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ സംഭവം. കേവലം 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് പ്രതി യുവതിയെ കുത്തിവീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്.സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ പ്രതിയായ സുനിൽ ജരോലിയ (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മതിൽ ചാടിക്കടന്ന പ്രതിയുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. ഇയാൾ നിലവിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ബാപ്പു നഗർ സ്വദേശിയും ഒന്നാം വർഷ ബിഎ വിദ്യാർഥിനിയുമായ പൂജ എന്ന യുവതിയ്ക്കാണ് കുത്തേറ്റത്. പഠനത്തോടൊപ്പം ദവാ ബസാറിലെ ഒരു ഫാർമസിയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി പൂജ ജോലി ചെയ്തുവരികയായിരുന്നു. ജോലിയ്ക്ക് പോകുന്നതിനിടെ പ്രതി പൂജയെ തടഞ്ഞുനിർത്തി. സംസാരിക്കാൻ വിസമ്മതിച്ചതോടെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് പ്രതി ക്രൂരമായി ആക്രമിച്ചു.


Source link

Back to top button