NEWS

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കും എതിരെ പരാതി നൽകി അൻസിബ

കൊച്ചി: നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ. യൂട്യൂബ് ചാനലിലൂടെ അശ്ലീലവും അപകീർത്തികരവുമായ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നാണ് പരാതി. തന്നെ വ്യക്തിഹത്യ ചെയ്യാൻ ഇരുവരും ഗൂഢാലോചന നടത്തി. അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലെ വ്യക്തിവൈരാഗ്യമാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ കാരണം. ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു സോഷ്യൽ മീഡിയ പി.ആർ ഏജൻസിയുമായി ചേർന്നാണ് ഇത് പ്രചരിപ്പിക്കുന്നത്. ഇക്കാര്യവും അന്വേഷിക്കണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരാതി നൽകിയകാര്യം അൻസിബ വെളിപ്പെടുത്തിയത്.


Source link
NEWS

Back to top button