NEWS
‘വെടിനിർത്തലിന്റെ മണ്ടൻ ലംഘനം’; ഹോർമുസിൽ കപ്പലിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് ട്രംപ്

വാഷിങ്ടൻ∙ ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന കപ്പലിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാറിന്റെ മണ്ടൻ ലംഘനമാണ് ഇതെന്നും ട്രംപ് പറഞ്ഞു. വിലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തു. ഇതിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. അതിനിടെ, ഇറാനും യുഎസുമായുള്ള രണ്ടാംഘട്ട ചർച്ച ജൂൺ 28നോ 29നോ നടന്നേക്കാമെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Source link


