AUTO

പഞ്ച് ഇവി തന്നെ രാജാവ്! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച 5 ഇലക്ട്രിക് കാറുകൾ


ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണി കുതിപ്പു തുടരുകയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം 26,620 വൈദ്യുത കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. മുന്‍ മാസത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ പ്രതിമാസ വളര്‍ച്ചയും ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണി രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്‌സ് നിരത്തിലെത്തിച്ച പുത്തന്‍ ഇലക്ട്രിക്ക് മൈക്രോ എസ്‌യുവി പഞ്ച് ഇവിയാണ് നേട്ടങ്ങളില്‍ മുന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വൈദ്യുത വാഹനമായി മാറിയ പഞ്ച് ഇവിക്കൊപ്പം വില്‍പനയില്‍ മുന്നിലെത്തിയ മറ്റു മോഡലുകളെ കൂടി പരിചയപ്പെടാം.ടാറ്റ പഞ്ച് ഇവിമെയ് മാസത്തില്‍ 3,681 ടാറ്റ പഞ്ച് ഇവികളാണ് ഇന്ത്യയില്‍ വിറ്റത്. ഏപ്രിലിലെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനത്തിന്റെ വളര്‍ച്ച നേടാനും പഞ്ച് ഇവിക്കായി. അടുത്തിടെ വിപണിയിലെത്തിച്ച ഫേസ്‌ലിഫ്റ്റഡ് പതിപ്പാണ് പഞ്ച് ഇവിയുടെ കുതിപ്പിനു പിന്നില്‍. കണക്റ്റഡ് ടെയില്‍ ലാംപുകളും പുതിയ രൂപത്തിലുള്ള അലോയ് വീലുകളുമാണ് പഞ്ച് ഇവിക്കുള്ളത്. വലിയ 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനുകള്‍, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള സ്മാര്‍ട്ട് ഫീച്ചറുകളുമുണ്ട്. 40 kWh ബാറ്ററി പാക്കില്‍ 468 കിലോമീറ്ററാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച്. എക്‌സ് ഷോറൂം വില 9.69 ലക്ഷം മുതല്‍ 12.59 ലക്ഷം രൂപവരെ. ബാസ്(BaaS) പ്രകാരമാണെങ്കില്‍ വില 6.49 ലക്ഷത്തിലേക്ക് കുറയും. ഇതുപ്രകാരം ഓരോ കിലോമീറ്ററിനും വാടകയായി 2.6 രൂപ വീതം നല്‍കേണ്ടി വരും.മഹീന്ദ്ര എക്‌സ്ഇവി 9എസ്59kWh, 70kWh, 79kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകള്‍. റേഞ്ച് 521 കിലോമീറ്റര്‍ മുതല്‍ 679 കിലോമീറ്റര്‍ വരെ. എക്‌സ് ഷോറൂംവില 19.95 ലക്ഷം മുതല്‍ 29.45 ലക്ഷം രൂപ വരെ. ബൈ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡിആര്‍എല്‍, വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്ലൈഡിങ് രണ്ടാം നിര സീറ്റുകള്‍, ഓട്ടോ എസി, 6 എയര്‍ബാഗുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.ടാറ്റ നെക്‌സോണ്‍ ഇവി


Source link

Back to top button