NEWS

കാട്ടാനകളുടെ ശല്യം രൂക്ഷം, പിടിച്ചുകെട്ടാൻ‌ കൊമ്പൻ കോന്നി സുരേന്ദ്രൻ വരണമെന്ന് ആവശ്യവുമായി നാട്ടുകാർ

കോന്നി: കാട്ടാന ശല്യം രൂക്ഷമായ കോന്നിയിൽ കുങ്കിയാന കോന്നി സുരേന്ദ്രനെ എത്തിക്കണമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനോട് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ റോയി, ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോജി എബ്രഹാം എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം കൂടിയതോടെയാണ് വനം വകുപ്പ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ആനകളെ തിരഞ്ഞെടുത്ത് കുങ്കി പരിശീലനം നൽകിയത്. 2017 ൽ പതിനെട്ടാമത്തെ വയസ്സിൽ തമിഴ്നാട്ടിലെ മുതുമലയിലാണ് സുരേന്ദ്രൻ പരിശീലനം നേടിയത്.


Source link
NEWS

Back to top button