NEWS

‘പ്രതിപക്ഷ നേതാവായിരുന്നപ്പോഴുള്ള നിലപാടുകള്‍ മുഖ്യമന്ത്രി പിന്തുടരണം; യുഡിഎഫ് ചേരുന്നത് കാത്തിരിക്കാതെ പിൻവലിക്കണം’


തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യത്തിനു നികുതി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ വീണ്ടും അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. യുഡിഎഫ് ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്നതുവരെ കാത്തിരിക്കാതെ തീരുമാനം പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് സുധീരന്‍ പറഞ്ഞു. ബജറ്റില്‍ നികുതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് പാര്‍ട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചര്‍ച്ച നടത്തേണ്ടിയിരുന്നു. അങ്ങനെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദങ്ങളൊക്കെ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ തന്നെ ഈ പ്രൊപോസല്‍ ഒഴിവാക്കികൊണ്ടുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരിക്കും ഏറ്റവും ഉചിതമെന്നും സുധീരന്‍ പറഞ്ഞു. ലഹരിവിരുദ്ധ പോരാട്ടത്തില്‍ ആഭ്യന്തരമന്ത്രിയെ അഭിനന്ദിച്ച സുധീരന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.ഡി.സതീശന്‍ സ്വീകരിച്ച നിലപാടുകള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ പിന്തുടരണമെന്നും ആവശ്യപ്പെട്ടു. 


Source link

Back to top button