പ്രായമേറിയവർക്ക് എളുപ്പം കയറാം ഇറങ്ങാം, സുഖമായി യാത്രചെയ്യാം, കീശ കാലിയാകുകയുമില്ല, ആ ഫാമിലി കാറുകൾ ഇവ

പ്രായമേറി വരുംതോറും മനുഷ്യൻ രോഗം കാരണവും വാർദ്ധക്യത്തിന്റെ പ്രത്യേകത കൊണ്ടും എല്ലാ കാര്യങ്ങളിലും മെല്ലെയായി മാറും. എവിടെയെങ്കിലും യാത്രപോകേണ്ടപ്പോൾ വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതും ഏറെ പ്രായമായവരിൽ വലിയ പ്രയാസമുള്ള കാര്യമാണ്. സ്‌പോർട്‌സ് യൂടിലിറ്റി വെഹിക്കിളുകൾ, മൾട്ടിപർപസ് വെഹിക്കിളുകൾ എന്നിങ്ങനെ അൽപം ഉയർന്ന പ്ളാറ്റ്ഫോമുകളുള്ള വാഹനങ്ങളിൽ കാലെടുത്തുവയ്‌ക്കാനും കയറിയിരിക്കാനും അവർ പ്രയാസപ്പെട്ടേക്കാം.
പ്ളാറ്റ്‌ഫോം ഏറെ താഴ്‌ന്ന വാഹനത്തിലാകട്ടെ കുനിഞ്ഞ് കയറിയിരിക്കാനും പ്രയാസമുണ്ടാകാം. ഇതൊന്നുമില്ലാതെ അധികം പ്രയാസപ്പെടാതെ ഇരിക്കാനും എഴുന്നേൽക്കാനും വാതിൽ തുറന്നിറങ്ങാനും കഴിയുന്ന ഫാമിലി കാറുകൾ പ്രായമായവർക്ക് ഏറെ ആശ്വാസകരമാണ്. അത്തരത്തിൽ ഇന്ത്യൻ വാഹനവിപണിയിൽ ലഭ്യമായ ചില കാറുകളെയാണ് ഇവിടെ പറയാൻ പോകുന്നത്.
മാരുതി വാഗൺ ആർ
രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന വാഹനങ്ങളിൽ ഒന്നാണ് വാഗൺആർ. കാൽനൂറ്റാണ്ടിലേറെയായി മാരുതിയുടെ ഈ ടോൾ ബോയ് കാർ മദ്ധ്യവർഗ ഇന്ത്യക്കാരന്റെ ഇഷ്‌ടവാഹനമാണ്. വലിയ ഡോറുകളും ഏറെ സ്‌പേഷ്യസ് ആയുള്ള ഉൾവശവുമാണ് വാഗൺ ആറിന്റെ പ്ളസ് പോയിന്റ്. ഒപ്പം മുൻസീറ്റുകളിൽ മുതിർന്നവർക്ക് എളുപ്പത്തിൽ കയറിയിരിക്കാനും ഇറങ്ങാനും സാധിക്കും. വളരെ ചെറിയ തുണ മാത്രം മതിയാകും. സീറ്റ് തിരിച്ച് പുറത്തേക്ക് എളുപ്പം ഇറങ്ങാവുന്ന തരത്തിൽ ആക്കാൻ സാധിക്കും. ഭേദപ്പെട്ട മൈലേജ് കൂടിയാകുമ്പോൾ കാർ ഏവർക്കും പ്രിയങ്കരമാകും.
ടാറ്റ പഞ്ച്
ടാറ്റയുടെ ഈ മൈക്രോ എസ്‌യുവി സിറ്റി റൈഡിനും ഹൈവേകളിലും ഒരുപോലെ മികച്ച പെർഫോമൻസ് നൽകുന്നതാണ്. ഇലക്‌ട്രിക് മോഡലുകളിലും പുറമേ കാണുന്ന വലിപ്പത്തെക്കാൾ നല്ല സ്‌പേസ് ഉള്ളിൽ നൽകുന്നു. വാഗൺ ആറിന്റെതുപോലെ ടോൾബോയ് തരം സീറ്റിംഗും 90 ഡിഗ്രി തിരിച്ച് തുറക്കാവുന്ന ഡോറുകളും ഇഴയ്‌ക്കുണ്ട്. ഉള്ളിൽ ഡോർ ഹാന്റിലിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ വയ്‌ക്കാം എന്നതും പ്രായമായവർക്ക് യാത്രാസുഖം പഞ്ച് നൽകുന്നു എന്നതും ഇതിന്റെ പ്‌ളസ് പോയിന്റാണ്.
Source link


