NEWS

ഖമനയിയുടെ സംസ്കാരത്തിന് മോദിക്ക് ക്ഷണം, സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗണ്‍സിലര്‍മാര്‍– പ്രധാനവാർത്തകൾ


വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ചയിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ വിവിധയിടങ്ങളിൽ സമരം നടത്തിയതും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചതും ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലതാണ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരിൽ 19 പേരും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതും വാർത്താപ്രാധാന്യം നേടി. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ക്ഷണിച്ചതായി റിപ്പോർട്ട്. വെടിനിർത്തലിന് ശേഷം ഇറാൻ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ക്ഷണം. പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇന്ത്യയുമായുള്ള ബന്ധത്തിന് ഇറാൻ നൽകുന്ന പ്രാധാന്യമായാണ് നീക്കത്തെ വിലയിരുത്തുന്നത്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗണ്‍സിലര്‍മാരിൽ 19 പേരും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. നാലരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയത്. കാപ കേസിൽ അറസ്റ്റ് ചെയ്ത വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞയ്ക്ക് എത്താനായില്ല. നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലാണ് ചടങ്ങ്‌. മേയര്‍ വി.വി.രാജേഷ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമോപദേശം തേടിയതിനു ശേഷമാണ് തീരുമാനം. എന്നാല്‍ ചട്ടവിരുദ്ധമായി തട്ടിക്കൂട്ട് ചടങ്ങാണു നടത്തുന്നതെന്നും ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.


Source link

Back to top button