NEWS

ഗർഭിണിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; കയ്യടിച്ച് ആളുകൾ


തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രോട്ടോക്കോൾ ലംഘിച്ചും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നും സി. ജോസഫ് വിജയ് മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തനാകുന്നു. ഔദ്യോഗിക ചടങ്ങുകൾക്കിടെ പൂർണഗർഭിണിയായ യുവതിക്കായി വേദിയിൽ നിന്ന് താഴെയിറങ്ങിച്ചെന്ന് നിയമന ഉത്തരവ് കൈമാറിയ മുഖ്യമന്ത്രി വിജയ്‌യുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ മുഖേന വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർഥികൾക്കുള്ള അപ്പോയിന്റ്‌മെന്റ് ലെറ്റർ വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം.  ചെന്നൈയിലെ പ്രശസ്തമായ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 383 അസിസ്റ്റന്റ് എൻജിനീയർമാർക്കും, 18 അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസർമാർക്കുമാണ് ചടങ്ങിൽ നിയമന ഉത്തരവുകൾ കൈമാറിയത്.  മുഖ്യമന്ത്രിയുടെ ഈ അപ്രതീക്ഷിതമായ പ്രവൃത്തിയെ പ്രശംസിച്ച് രാഷ്ട്രീയ-സിനിമ മേഖലകളിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. അധികാരത്തിന്റെ പ്രോട്ടോക്കോളുകളേക്കാൾ മനുഷ്യത്വത്തിന് വില കൽപ്പിച്ച മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. “ഇതാണ് യഥാർഥ ജനനായകൻ” എന്ന തരത്തിലുള്ള കമന്റുകളോടെ വിഡിയോ തമിഴ്‌നാട്ടിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.


Source link

Back to top button