NEWS

എഐ പ്രോംപ്റ്റ് അഭിലാഷ് ടോമി, പോഡ്‌കാസ്റ്റ്…അടിമുടി മാറി പ്ലസ് വൺ ഇംഗ്ലിഷ് പാഠപുസ്തകം


‘വിഡിയോയ്ക്ക് എങ്ങനെ വോയിസ് ഓവറെഴുതാമെന്നും പോഡ്‌കാസ്റ്റിന് എങ്ങനെ സ്ക്രിപ്റ്റ് എഴുതാമെന്നും പഠിക്കണോ? എങ്ങനെ എഡിറ്റോറിയൽ എഴുതാം, എങ്ങനെ ഒരു ടാബ്ലോയ്ഡ് പത്രമൊരുക്കാം, എങ്ങനെ ഒരു സ്പോർട്സ് കമന്ററി നടത്താം ഇതെല്ലാം പഠിക്കണോ…?’– ഏതെങ്കിലുമൊരു മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരസ്യമാണിതെന്നു കരുതിയാല്‍ തെറ്റി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ്‌സിഇആർടിയുടെ പരിഷ്കരിച്ച പ്ലസ് വൺ ഇംഗ്ലിഷ് പാഠപുസ്തകത്തിലാണ് വിദ്യാർഥികൾക്കായി മാധ്യമ പഠനം ഉൾപ്പെടെ ഒരുക്കിയിരിക്കുന്നത്. തീർന്നില്ല, എഎയ്ക്കു വേണ്ടി ഇംഗ്ലിഷിൽ പ്രോംപ്റ്റ് എങ്ങനെ എഴുതാം എന്നുവരെ പഠിപ്പിക്കുന്ന ‘വെറൈറ്റി’ പാഠപുസ്തകമാണ് ഇത്തവണ.ഇതുവരെയുള്ള പാഠപുസ്തകങ്ങളിൽനിന്നുള്ള വലിയ മാറ്റങ്ങളാണ് പുതിയ ടെക്സ്റ്റ് ബുക്കിൽ കാത്തിരിക്കുന്നത്. എഴുത്തിലും എഴുത്തുകാരിലും ലേഔട്ടിലുമുൾപ്പെടെ ഈ മാറ്റം കാണാം. ക്രൗൺ സൈസിൽനിന്ന് പുസ്തകം എ4 സൈസിലേക്കു മാറി. അതായത്, പത്താം ക്ലാസിലെ പുസ്തകത്തിന്റെ അതേ വലുപ്പം. സിആപ്റ്റാണ് പ്രിന്റിങ്. പുസ്തകം പരിചയപ്പെടുത്തി അധ്യാപകർക്കായുള്ള പരിശീലന പരിപാടി വൈകാതെ നടക്കും. പുസ്തകം നിലവിൽ ഓൺലൈനായി ഡൗൺലോഡ് ചെയ്യാനാകും, ലിങ്ക്: https://scert.kerala.gov.in/hss-2026/കൊച്ചിയിലെ ടീ–ഷോപ് കപ്പിൾ എന്നറിയപ്പെടുന്ന വിജയൻ–മോഹന ദമ്പതിമാരുടെ യാത്രകളുടെ ചെറിയൊരു കുറിപ്പും പുസ്തകത്തിലുണ്ട്. സാഹിത്യകാരൻ എം. മുകുന്ദന്റെ കഥ, ലോകം ചുറ്റിയ മലയാളി നാവികന്‍ അഭിലാഷ ്ടോമിയുടെ യാത്രാക്കുറിപ്പ്, ഇന്ത്യയുടെ ആദ്യ ഓസ്കർ ജേതാവ് ഭാനു അത്തയ്യയുടെ അഭിമുഖത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ എന്നിവയും പാഠപുസ്തകത്തിന്റെ ഭാഗമാണ്.


Source link

Back to top button