NEWS

നമ്മുടെ മരണം അടുത്തോ? 7 ദിവസം മുൻപ് ശരീരം നൽകും സിഗ്നലുകൾ


മരണം മനുഷ്യനു ഭീതി ഉണ്ടാക്കുന്ന ഒന്നാണ്. കാലങ്ങളായി സാമ്പാദിച്ച സ്വത്തു വകകളും, മനുഷ്യ ബന്ധങ്ങളെയും ഒരു നിമിഷത്തിൽ വിട്ടെറിഞ്ഞു പോകുക നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. നമ്മുടെ മരണം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ… എന്നാൽ ശാസ്ത്രം പറയുന്നത് മരണത്തിനു ഏഴു ദിവസം മുൻപ് സിഗ്നൽ കിട്ടുമെന്നാണ്. ശരീരവും മനസ്സും പലതരത്തിലുള്ള ലക്ഷണങ്ങൾ നൽകുമെന്ന് പറയുന്നു.ചില ആളുകള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്‌സിജന്റെ അഭാവം, മരുന്നുകളുടെ ഫലങ്ങള്‍, അല്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലെ മാറ്റങ്ങള്‍ എന്നിവയാണ് ഇതിന് കാരണമെന്ന് വൈദ്യശാസ്ത്രം പറയുന്നു. മരണത്തിന് ഏകദേശം ഒരാഴ്ച മുമ്പ്, ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം വേഗത്തില്‍ ക്ഷയിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ സമയത്ത് ശാരീരിക ബലഹീനത, മാനസികമായ ആശയക്കുഴപ്പം, വൈകാരിക അകലം എന്നിവ ഒരേസമയം കാണപ്പെടുന്നത്. ഭയത്തേക്കാള്‍ ധാരണയോടെയും സംവേദനക്ഷമതയോടെയും കാണേണ്ട ഒരു സ്വാഭാവിക പ്രക്രിയയാണിത്.


Source link

Back to top button