NEWS

‘നിധികുംഭത്തിൽ’ സംശയം പറഞ്ഞ് നാട്ടുകാർ; ഗൗനിക്കാതെ പൊലീസ്


കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാണിച്ചു 700 കോടി രൂപയുടെ നിക്ഷേപം തട്ടിച്ച കേസിലെ മുഖ്യപ്രതി വെങ്കിട്ട വെങ്കിട് ‘പാണ്ഡ്യ രാജാവ്’ ചമഞ്ഞു സ്വർണാഭരണങ്ങളും നാണയങ്ങളും നോട്ടുകളും അടങ്ങുന്ന ‘നിധികുംഭം’ ചൊരിഞ്ഞിട്ടതിൽ സംശയവുമായി ചിലർ പൊലീസിനെ സമീപിച്ച വിവരം പുറത്തു വന്നു.മന്ത്രം ചൊല്ലുന്നതായി നടിച്ചു പായിൽ ചൊരിഞ്ഞിട്ട നാണയങ്ങൾക്കും നോട്ടുകൾക്കും ഒപ്പം പൂജയ്ക്ക് ഉപയോഗിക്കുന്ന തരം പൂക്കൾ ഉണങ്ങിയതും തെലുങ്കിലും കന്നടയിലുമുള്ള പ്രാർഥനകൾ എഴുതിയ കടലാസു കഷണങ്ങളും കണ്ടതാണു സംശയത്തിനു കാരണമായത്. 2025 ഒക്ടോബറിലായിരുന്നു ഈ സംഭവം.


Source link

Back to top button