പൊന്നിൻ കട്ടയാണെന്നാലും, അനശ്വര ഗാനത്തിന്റെ റീമേക്കുമായി അനന്തൻകാട്

ടിയാനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആര്യ നായകനായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 49 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ പി. ഭാസ്കന്റെ അനശ്വര ഗാനം പൊന്നിൻ കട്ടയാണെന്നാലും നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും, പൊന്നിൻ സൂചിയാണെന്നാലും കണ്ണിൽ കൊണ്ടാൽ മുറിഞ്ഞു നോവും” പുതിയ രൂപത്തിലും ഭാവത്തിലും റീമേക്കായി അവതരിപ്പിക്കുന്നു.
പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ഗാനം 1977ൽ പുറത്തിറങ്ങിയ ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രത്തിൽ കെ. രാഘവന്റെ സംഗീതത്തിൽ കെ.ജെ യേശുദാസും പി. ജയചന്ദ്രനും ചേർന്ന് പാടി അനശ്വരമാക്കിയതാണ് . മുരളി ഗോപിയും ദീപക് ബ്ലൂവും ചേർന്ന് പാടിയാണ് റീമേക്കായി അവതരിപ്പിക്കുന്നത്. ബി. അജനീഷ് ലോക്‌നാഥാണ് സംഗീതം. ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങളുമായി എത്തുന്ന അനന്തൻകാട് നാളെ തിയേറ്രറുകളിൽ എത്തും. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. വൻ വിജയമായി മാറിയ തമിഴ് ചിത്രം ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്,
Source link


