BUSINESS

ടാറ്റയെ കുരുക്കി ‘വേള്‍ഡ് ലീക്ക്‌സ്’; ആപ്പിള്‍, ടെസ്ല രഹസ്യങ്ങള്‍ പുറത്ത്, ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?


Tata Data Leak: ലോകം മുഴുവന്‍ ഡാറ്റ ചര്‍ച്ചയാകുമ്പോള്‍, ഇന്ത്യയെ ഏവരും ഒരു ഡാറ്റ ഹബ്ബായാണ് കാണുന്നത്. എന്നാല്‍ നിലവില്‍ ആഗോള ശ്രദ്ധ നേടുന്നത് ടാറ്റ ഇലക്‌ട്രോണിക്‌സിന്റെ ഡാറ്റ ചോര്‍ച്ചയാണ്. കമ്പനിയുടെ 2 ലക്ഷത്തോളം സഏക്രട്ട് ഫയലുകളാണ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഡാര്‍ക്ക് വെബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആപ്പിള്‍, ടെസ്ല തുടങ്ങിയ ആഗോള വമ്പന്‍മാരുടെ ഡിസൈന്‍, സ്‌പെക് രഹസ്യങ്ങളും ചോര്‍ന്ന വിവരങ്ങളില്‍ ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം. ടാറ്റ ഇലക്ട്രോണിക്‌സിന് (Tata Electronics) നേരെ ഉണ്ടായ വലിയ സൈബര്‍ ആക്രമണവും, വിവര ചോര്‍ച്ചയും സംബന്ധിച്ച പ്രധാന വിവരങ്ങളും, ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നുമാണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ടാറ്റ ഇലക്ട്രോണിക്‌സ് ഡാറ്റ ചോര്‍ച്ച എങ്ങനെ?’വേള്‍ഡ് ലീക്‌സ്’ (World Leaks) എന്ന റാന്‍സംവെയര്‍ ഗ്രൂപ്പാണ് ടാറ്റ ഇലക്ട്രോണിക്‌സിന്റെ സിസ്റ്റം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയത്. ഏകദേശം 630 ജിബി ഡാറ്റയും, രണ്ട് ലക്ഷത്തിലധികം രഹസ്യ ഫയലുകളും ചേര്‍ത്തിയെന്ന് ഇവര്‍ അവകാളപ്പെടുന്നു. ഈ വിവരങ്ങളില്‍ പലതും ഡാര്‍ക്ക് വെബില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.ചോര്‍ന്ന ഫയലുകളില്‍ ആപ്പിള്‍, ടെസ്ല എന്നീ പ്രമുഖ ആഗോള കമ്പനികളുടെ നിര്‍മ്മാണ രഹസ്യങ്ങള്‍ ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഐഫോണ്‍ സര്‍ക്യൂട്ട് ബോര്‍ഡുകളുടെ ക്വാളിറ്റി പരിശോധനാ മാനദണ്ഡങ്ങളും, ടെസ്ലയുടെ മോഡല്‍ വൈ, മോഡല്‍ 3 (പ്രൊജക്റ്റ് ഹൈലാന്‍ഡ്) തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഘടകങ്ങളുടെ ഡിസൈനുകളും ഈ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. ഹോസൂര്‍ പ്ലാന്റും ചോര്‍ന്നു ടാറ്റ ഇലക്‌ട്രോണിക്‌സിന്റെ ഏറ്റവും പ്രധാന പ്ലാന്റുകളില്‍ ഒന്നാണ് ഹൊസൂരിലുള്ളത്. തമിഴ്നാട്ടിലെ ഹോസൂരിലുള്ള ഈ പ്ലാന്റ്് ഐഫോണ്‍ അസംബ്ലിയാണ്. 33 ഓളം പ്രധാന ഫയലുകള്‍ ഇവിടെ നിന്നു ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണത്തിന് ശേഷം വിവരങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ വലിയ തുക ആവശ്യപ്പെട്ട് ടാറ്റയ്ക്ക് സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും വിവരങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളോട് ടാറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഈ സുരക്ഷാ വീഴ്ച കമ്പനിയുടെ ദൈനംദിന ബിസിനസ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് ടാറ്റ ഇലക്ട്രോണിക്‌സ് വ്യക്തമാക്കുന്നത്. അതേസമയം ആപ്പിളിന്റെ ആഗോള സൈബര്‍ സുരക്ഷാ വിഭാഗം ഡാറ്റ ചോര്‍ച്ചയില്‍ അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയെ ബാധിക്കുമോ? ഇന്ത്യയിലെ ഏറ്റവും മികച്ച ടെക് കമ്പനികളില്‍ ഒന്നാണ് ഡാറ്റ ചോര്‍ച്ച സംഭവിച്ചിരിക്കുന്നത്. അതും ചോര്‍ന്നിരിക്കുന്നത് ലോകത്തെ പ്രധാന കമ്പനികളുടെ രഹസ്യ വിവരങ്ങള്‍. ഇത് ഇന്ത്യയുടെ നിര്‍മ്മാണ ഹബ്ബ് എന്ന പദവിക്ക് വെല്ലുവിളിയായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ആഗോള കമ്പനികള്‍ ചൈനയ്ക്ക് പകരമായി ഇന്ത്യയെ കാണുന്ന സമയത്താണ് ഈ ആശങ്ക. ഇത് വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം.ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണത്തിന്റെ മൂന്നിലൊന്നും (33%) കൈകാര്യം ചെയ്യുന്നത് ടാറ്റയാണ്. ടെസ്ലയുമായും ടാറ്റയുടെ ചര്‍ച്ചകള്‍ പുരോഗിക്കുകയാണ്. ഇതിനിടെയാണ് ഇവരുടെ ‘ട്രേഡ് സീക്രട്ടുകള്‍’ ടാറ്റ വഴി ചോര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ സൈബര്‍ സുരക്ഷാ നിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇത് തുടക്കമിട്ടിട്ടുണ്ട്. ലോകത്തിന്റെ ഡാറ്റ ഹബ് ആകാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോഴാണ് ഈ വെല്ലുവിളി. ചോര്‍ന്ന ഡിസൈനുകളും, വിവരങ്ങളും മറ്റ് എതിരാളികളായ കമ്പനികളുടെയോ, രാജ്യങ്ങളുടെയോ കൈകളില്‍ എത്തിയാല്‍, അത് ടാറ്റയ്ക്കും ഒപ്പം ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും വലിയ തിരിച്ചടിയാകുമെന്ന് ചില വിദഗ്ധര്‍ പറയുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ഇന്ത്യന്‍ സൈബര്‍ ഏജന്‍സിയായ CERT-In, അതുപോലെ തന്നെ കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങള്‍ അടിയന്തിരമായി ഉയര്‍ത്തണമെന്നും വിദഗ്ധര്‍ പറയുന്നു.


Source link

Back to top button