NEWS
എല്ലാം നൊടിയിടയിൽ; ഇരുമ്പുപാലം തകർന്ന് മണൽലോറി സത്‍ലജ് നദിയിൽ; ഡ്രൈവർക്ക് അദ്ഭുത രക്ഷ! – വിഡിയോ

ഷിംല (ഹിമാചൽപ്രദേശ്) ∙ ട്രക്ക് കടന്നുപോകുന്നതിനിടെ സത്‍ലജ് നദിയുടെ കുറുകയെള്ള ഇരുമ്പുപാലം തകർന്നുവീണു. ട്രക്ക് നദിയിൽ പതിച്ചെങ്കിലും ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച റെക്കൊങ് പിയോയ്ക്കും ടാപ്രിക്കുമിടയിൽ ദേശീയപാത 5-ലെ (പഴയ ഹിന്ദുസ്ഥാൻ-തിബറ്റ് റോഡ്) ഉർണി ധങ്കിന് സമീപമാണ് സംഭവം. 190 അടി നീളമുള്ള പാലത്തിലൂടെ മണൽ കയറ്റിവന്ന 10 ടയറുകളുള്ള ഡമ്പർ ട്രക്ക് കടന്നുപോകുമ്പോഴായിരുന്നു അപകടം.ട്രക്ക് മറുകരയിൽ എത്താനായപ്പോഴാണ് പാലം തകർന്നതെന്ന് അധികാരികൾ പറഞ്ഞു. വാഹനത്തിൽ അമിതഭാരമുണ്ടായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. പരുക്കേറ്റ ലോറി ഡ്രൈവറെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലം തകർന്നതോടെ കിന്നൂരിനെയും ലാഹൗളിനെയും സ്പിതിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ ബദൽ റൂട്ടുകളിലൂടെ തിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ടാപ്രി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘം സ്ഥലത്തെത്തിയതായി എസ്പി സുശീൽ ശർമ പറഞ്ഞു.
Source link


