NEWS
പത്മ പുരസ്‌കാര തിളക്കത്തിൽ മലയാളികൾ; പത്മഭൂഷണ്‍ ഏറ്റുവാങ്ങി മമ്മൂട്ടിയും വെള്ളാപ്പള്ളിയും

ന്യൂഡൽഹി∙ പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു. സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി.തോമസ്, ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി.നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏറ്റുവാങ്ങി. രണ്ടാംഘട്ട അവാർഡ് വിതരണമാണ് നടന്നത്.മോഹിനിയാട്ടം കലാകാരി കലാമണ്ഡലം വിമല മേനോൻ, ബഹിരാകാശ ശാസ്ത്രജ്‌ഞൻ ഡോ. എ.ഇ.മുത്തുനായകം, പരിസ്‌ഥിതി പ്രവർത്തനങ്ങളുടെ പേരിൽ കായംകുളം കണ്ടല്ലൂർ കൊല്ലകൽ ദേവകിയമ്മ എന്നിവർക്കാണു കേരളത്തിൽനിന്നു പത്മശ്രീ ലഭിച്ചത്. എറണാകുളത്തു ജനിച്ച എൻ.രാജത്തെ യുപിയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ ഡീനും ഇമെരിറ്റസ് പ്രഫസറുമായിരുന്നു. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


