NEWS
സ്കൂട്ടറിൽ സഞ്ചരിക്കവേ ഷാൾ കഴുത്തിൽ കുരുങ്ങി; അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

തൃശൂർ: സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു. തൃശൂർ വടക്കാഞ്ചേരി പുതുരുത്തിയിൽ ഇന്നുരാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ വർഗീസിന്റെ ഭാര്യ മിനി വർഗീസ് (52) ആണ് മരിച്ചത്. പുതുരുത്തി ചാത്തൻപടി 166-ാം നമ്പർ അങ്കണവാടിയിലെ അദ്ധ്യാപികയായിരുന്നു.
അങ്കണവാടിയിലേയ്ക്ക് പോകാനായി ബന്ധുവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. സ്കൂട്ടറിന്റെ പുറകിലാണ് മിനി ഇരുന്നത്. ഇതിനിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങുകയും കഴുത്ത് മുറുകി റോഡിൽ വീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Source link
NEWS


