HEALTH

രോഗം വന്നേക്കാം ഓമനമൃഗങ്ങളിൽ നിന്നും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


വീട്ടുകാരുടെ അരുമകളാണ് വളർത്തുമൃഗങ്ങൾ. അവയെ ഒരുക്കുന്നതിനും വളർത്തുന്നതിനുമായി എത്ര തുക വേണമെങ്കിലും ചിലവഴിക്കാൻ ആളുകൾ തയ്യാറാണ്. വീട്ടുകാർക്കൊപ്പം, അവരിലൊരാളായി ജീവിക്കുന്ന ഈ വളർത്തുമൃഗങ്ങളിൽ നിന്ന് പകരുന്ന ചില അസുഖങ്ങളുണ്ട്. അവയെ ഓമനിക്കുന്നതിനിടയിൽ ഇതിനെക്കുറിച്ച് ആളുകൾ ഓർക്കാറില്ല. ചെറിയ അശ്രദ്ധപോലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾക്ക് കാരണമാകാം. ഇത്തരം രോഗങ്ങളെ സൂനോട്ടിക് (Zoonotic) രോഗങ്ങൾ എന്നാണ് വിളിക്കുന്നത്.രോഗം വരുന്ന വഴിരോഗമുള്ള മൃഗത്തിന്റെ ഉമിനീർ, രക്തം, മലം, മൂത്രം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് രോഗം പ്രധാനമായി മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്യുമ്പോഴും രോഗബാധയുണ്ടാവാം.ഈ രോഗങ്ങളെ കരുതാംപേവിഷബാധമൃഗങ്ങളിൽ നിന്ന് പകരുന്ന പ്രധാന രോഗം. രോഗബാധിതരായ മൃഗങ്ങളുടെ ഉമിനീരിലും സ്രവങ്ങളിലും കാണുന്ന വൈറസ്, മൃഗങ്ങൾ കടിക്കുമ്പോൾ മനുഷ്യരിലേക്ക് പകരും.


Source link

Back to top button