BUSINESS

India- UK FTA: മലയാളികള്‍ക്ക് വമ്പന്‍ നേട്ടം; വില കുറയുന്ന സാധനങ്ങളും സേവനങ്ങളും, കാര്‍ഷിക മേഖലയ്ക്ക് സംരക്ഷണം


Free Trade Agreement 2026: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (UK) തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാര്‍ (Free Trade Agreement – FTA) യാഥാര്‍ത്ഥ്യമാകുന്നു. 2026 ജൂലൈ 15 മുതല്‍ ഈ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. ഇന്ത്യയെ സംബന്ധിച്ച് ഈ കരാര്‍ ആഗോള വിപണിയിലേയ്ക്ക് പുതിയ വാതിലുകള്‍ തുറക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും, നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാര്‍. സ്‌കോച്ച് വിസ്‌കി മുതല്‍ ആഡംബര കാറുകള്‍ക്ക് വരെ വില കുറയുമ്പോള്‍, യുകെയിലെ പ്രവാസി മലയാളികള്‍ക്കും, കേരളത്തിലെ കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വലിയ സാമ്പത്തിക നേട്ടങ്ങള്‍ സമ്മാനിക്കാന്‍ ഈ കരാറിന് സാധിക്കുമെന്നാണ് വിവരം. ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭൂരിഭാഗം സാധനങ്ങളുടെയും കസ്റ്റംസ് ഡ്യൂട്ടി (ഇറക്കുമതി നികുതി) വന്‍തോതില്‍ കുറയും. വില കുറയുന്ന സാധനങ്ങളും, സേവനങ്ങളും സ്‌കോച്ച് വിസ്‌കി, ജിന്‍ പോലുള്ളവയുടെ വില കുറയും. ഇറക്കുമതി നികുതി 150% നിന്ന് 75% ആകും. തുടര്‍ന്ന് അടുത്ത 10 വര്‍ഷം കൊണ്ട് ഇത് 40% ആയി കുറയും. ആഡംബര കാറുകള്‍ക്കും, ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കുറയും. 100% ആയിരുന്ന ഇറക്കുമതി നികുതി ഘട്ടംഘട്ടമായി 10% ആകും. ചോക്ലേറ്റുകള്‍ക്കും, ബിസ്‌ക്കറ്റുകള്‍ക്കും വില കുറയും. മധുരപലഹാരങ്ങളുടെയും നികുതി ഒഴിവാക്കി. സാല്‍മണ്‍ മത്സ്യം, സീഫുഡ് എന്നിവയുടെ വില കുറയും. ഇത്തരം ഉല്‍പ്പന്നങ്ങളുടെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കി. ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്ന അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെയും, ശാസ്ത്രീയ ലെന്‍സുകളുടെയും നികുതി പൂജ്യമാക്കി. ചികിത്സാച്ചെലവ് കുറയും. യുകെയില്‍ നിന്നുള്ള പ്രമുഖ കോസ്‌മെറ്റിക്‌സ്, പെര്‍ഫ്യൂമുകള്‍ എന്നിവയുടെ നികുതി ഘട്ടങ്ങളായി ഇല്ലാതാകും. നിലവില്‍ ഇത് 22% വരെ ആണ്.വില കൂടാന്‍ സാധ്യതയുള്ളതോ, വ്യത്യാസമില്ലാത്തതോ ആയവആഭ്യന്തര വിപണിയെയും, കര്‍ഷകരെയും സംരക്ഷിക്കാന്‍ ചില ഉല്‍പ്പന്നങ്ങളെ നികുതി ഇളവുകളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാര്‍ കാരണം ഈ സാധനങ്ങളുടെ വില നേരിട്ട് കൂടില്ല. കരാറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ നോക്കാം. ഇന്ത്യന്‍ ക്ഷീരകര്‍ഷകരെ ബാധിക്കാതിരിക്കാന്‍ ബ്രിട്ടനില്‍ നിന്നുള്ള ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് നല്‍കിയിട്ടില്ല. ആപ്പിള്‍, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയ ചില കാര്‍ഷിക വിളകള്‍ക്കും നികുതി ഇളവുകള്‍ ഇല്ല.മലയാളിയുടെ പ്രധാന നേട്ടങ്ങള്‍ഇന്ത്യ യുകെ കരാര്‍ മത്സ്യക്കയറ്റുമതിക്ക് വലിയ ഉണര്‍വാകുമെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള പ്രധാന കയറ്റുമതി ഇനമാണ് കടല്‍ വിഭവങ്ങള്‍. കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍, മത്സ്യം തുടങ്ങിയവയ്ക്ക് യുകെയില്‍ മികച്ച വിപണിയൊരുങ്ങും. ഇവയുടെ നികുതി 22% നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. കേരളത്തിലെ തീരദേശ മേഖലയ്ക്കും, കയറ്റുമതിക്കാര്‍ക്കും വലിയ നേട്ടമാകും.കേരളത്തിലെ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്ക് കരാര്‍ വലിയ ലാഭമാകും. കുരുമുളക്, ഏലം, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും, പ്രോസസ്സ് ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും ഇനി നികുതി ഉണ്ടാകില്ല. ഐടി, പ്രൊഫഷണല്‍ മേഖലയ്ക്കും വലിയ ഇളവുകളാണ് കരാര്‍ തുറക്കുന്നത്. ഇരട്ട സാമൂഹിക സുരക്ഷാ നികുതി ഒഴിവാക്കുന്ന (Double Contribution Convention) കരാര്‍ വ്യവസ്ഥ പ്രധാനമാണ്. ഇതുവഴി യുകെയിലേക്ക് താല്‍ക്കാലികമായി ജോലിക്ക് പോകുന്ന ഇന്ത്യന്‍ ഐടി, പ്രൊഫഷണലുകള്‍ക്ക് 5 വര്‍ഷം വരെ അവിടെ സോഷ്യല്‍ സെക്യൂരിറ്റി ടാക്‌സ് നല്‍കേണ്ടതില്ല. യുകെയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ശമ്പളത്തില്‍ വലിയ നേട്ടമാകും. പ്രൊഫഷണലുകളുടെ സുഗമമായ യാത്രയും കരാര്‍ ഉറപ്പാക്കുന്നു. വിദേശ തൊഴില്‍ തേടുന്ന മലയാളികള്‍ക്കും, ഇന്ത്യക്കാര്‍ക്കും യുകെ സ്വപ്‌ന ഭൂമിയാകും. ഐടി വിദഗ്ദ്ധര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്ക് പുറമെ യോഗ ഇന്‍സ്ട്രക്ടര്‍മാര്‍, ഷെഫുമാര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്ക് പ്രത്യേക കോട്ട അനുവദിച്ചിട്ടുണ്ട്. പ്രമുഖ ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് ക്യാമ്പസുകള്‍ തുടങ്ങാനോ, ഇന്ത്യന്‍ സ്ഥാപനങ്ങളുമായി സഹകരിക്കാനോ ഉള്ള വഴി കരാര്‍ തുറക്കുന്നു. ഇത് ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ അവസരമൊരുക്കുന്നു. പഠനച്ചെലവ് ഗണ്യമായി കുറയും.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ്. അന്തിമമല്ല. മാറ്റങ്ങള്‍ വന്നേക്കാം.)


Source link

Back to top button