NEWS
റാസ് ലഫാന്‍ അപകടം: ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ എംബസി

ദോഹ∙ ജൂണ്‍ 21 ഞായറാഴ്ച വൈകുന്നേരം റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുണ്ടായ അപകടത്തില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി അഗാധമായ ആശങ്ക രേഖപ്പെടുത്തി. ഖത്തര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം ഇന്ത്യന്‍ സമൂഹവും എംബസിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സമൂഹമാധ്യമ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കും എംബസിയുടെ +974 5564 7502, +974 5538 4683 എന്നീ ഫോണ്‍ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.
Source link


