NEWS

സമരക്കാർക്കെതിരെ ‘മലിനജലപീരങ്കി’?; വെള്ളക്കുപ്പിയുമായി പിണറായി സഭയിൽ


തിരുവനന്തപുരം ∙ എഐവൈഎഫും എഐഎസ്എഫും നടത്തിയ നിയമസഭാ മാർച്ചിൽ സമരക്കാർക്കെതിരെ പൊലീസ് ജലപീരങ്കിയിൽ ഉപയോഗിച്ചത് മലിനജലമെന്നു പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ഒരു കുപ്പിവെള്ളവുമായി എത്തി. ജലപീരങ്കിയിൽ ഉപയോഗിച്ച മലിനജലമാണ് കുപ്പിയിലെന്നു പറഞ്ഞ പിണറായി, മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള രോഗങ്ങളുടെ ഭീഷണി നിലനിൽക്കെ സമരക്കാർക്കുനേരേ മലിനജലം പ്രയോഗിച്ചത് അപകടകരമാണെന്നും ആരോപിച്ചു. അതേസമയം, വാ‌ട്ടർ അതോറിറ്റിയുടെ ടാങ്കറിലെ വെള്ളമാണ് ജലപീരങ്കിയിൽ ഉപയോഗിച്ചതെന്നും മനഃപൂർവം മലിനജലം ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പഴയ ട‌ാങ്കിൽനിന്ന് എടുത്ത വെള്ളമാകാം അതെന്നും ലാബിൽ അയച്ച് പരിശോധിക്കാൻ നിർദേശം നൽകിയെന്നും മറുപടി നൽകി. ഇനി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.‌


Source link

Back to top button