BUSINESS
ഹൈടെക്ക് കേരളം ലോഡിംഗ്; വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കായി 8 പ്രഖ്യപനങ്ങള്‍

Kerala Budget 2026: 2026- 27 സാമ്പത്തിക വര്‍ഷത്തേയ്ക്കായി പുതിയ യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് ആ്ണ് നിലവില്‍ കേരളത്തിലെ പ്രധാന ചര്‍ച്ചവിഷയം. കേരളത്തെ ഒരു ഹൈടെക്, ഡിജിറ്റല്‍ സംസ്ഥാനമാക്കി വളര്‍ത്തുന്നതിനായി വമ്പന്‍ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനില്‍ നിന്നുണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ നവയുഗ കേരളം എന്ന ആശയത്തിന് കരുത്തുപകരുന്നതായിരുന്നു ഓരോ പ്രഖ്യാപനങ്ങളും. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും, സ്റ്റാര്‍ട്ടപ്പ് മേഖലയിലും വലിയൊരു കുതിച്ചുചാട്ടം സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുവെന്ന് വ്യക്തമാണ്. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കായി ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച 8 പ്രധാന പ്രഖ്യപനങ്ങള്‍ നോക്കാം. ജെന്‍- സെഡ് (Gen-Z) ഇന്നൊവേഷന് ഫണ്ട്പുതിയ തലമുറയുടെ സാങ്കേതിക മികവ് പ്രയോജനപ്പെടുത്താനായി 50 കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഡാറ്റാ സയന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും, ഗവേഷണങ്ങള്‍ക്കുമാണ് സഹായം ലഭിക്കുക. സൈബര്‍ സുരക്ഷയും ഡിജിറ്റല്‍ എത്തിക്സും ഉറപ്പാക്കുന്നതാണ് പദ്ധതി. മലയാളംഎഐ ഇനിഷ്യേറ്റീവ് (Malayalam AI Initiative)എഐ കാലത്ത് മലയാള ഭാഷയെ മുന്നിലെത്തിക്കാന്‍ 10 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. എല്ലാവര്ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു ‘ഓപ്പണ്‍ മലയാളം ഡാറ്റാസെറ്റ്’ നിര്‍മ്മിക്കുകയാണ് പ്രധാന ലക്ഷ്യം. ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രാദേശിക ആവശ്യങ്ങള്‍ക്കായി മലയാളം എഐ മോഡലുകള്‍ വികസിപ്പിക്കാന്‍ പിന്തുണ നല്‍കും. മിഷന് ജിയോ കേരളം ( Mission Geo Keralam )ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണനിര്‍വഹണം കാര്യക്ഷമമാക്കാന്‍ സ്പേഷ്യല്‍ ഗവേണന്‍സ് പദ്ധതി പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററാകും പദ്ധതിയുടെ കേന്ദ്ര ബിന്ദു. ഇവര്‍ വികസിപ്പിക്കുന്ന കേരള ജിയോസ്പേഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോം വഴി എഐയും, തത്സമയ ഡാറ്റയും ഉപയോഗിച്ച് ദുരന്ത നിവാരണവും, വികസന പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും.കോഴിക്കോട് സൈബര്‍ പാര്‍ക്ക് നവീകരണംവടക്കന് കേരളത്തിലെ ഐടി വികസനത്തിന് ഊര്‍ജം പകരാന്‍ കോഴിക്കോട് സൈബര്‍ പാര്‍ക്കിനെ കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും. ഐടി, സ്റ്റാര്‍ട്ടപ്പ് മേഖലഐടി മേഖലയ്ക്ക് 434.40 കോടി രൂപയും, സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയ്ക്കായി 79 കോടി രൂപയും ബജറ്റ് മാറ്റിവെച്ചിട്ടുണ്ട്. തുടക്കക്കാരായ സംരംഭകര്‍ക്ക് കുറഞ്ഞ ചെലവില്‍ ബിസിനസ് തുടങ്ങാന്‍ ഒരു ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് 10 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. സ്പേസ് ടെക്നോളജി (Space Economy)ബഹിരാകാശ സാങ്കേതികവിദ്യ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ 5 കോടി രൂപയും, ഉപഗ്രഹ നിര്‍മ്മാണം, ഡാറ്റാ അനലിറ്റിക്സ് എന്നിവയില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. വിപുലമായ പ്രവര്‍ത്തനങ്ങള്‍ സ്പേസ് പാര്‍ക്ക് വഴി നടക്കും. ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ (Global Job Watch Tower)ആഗോളതലത്തില്‍ സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റങ്ങളും പുതിയ തൊഴിലവസരങ്ങളും നിരീക്ഷിക്കുന്നതിനായി 2 കോടി രൂപ ചെലവില്‍ ഒരു ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പറയുന്നു. ഇത് വഴി കേരളത്തിലെ യുവാക്കള്‍ക്ക് പുതിയ കാലത്തിനനുസരിച്ചുള്ള സ്കില്‍ ട്രെയിനിംഗ് നല്കാന് സാധിക്കും.ഹൈടെക് എംഎസ്എംഇ വളര്‍ച്ചാ പദ്ധതികേരളത്തിലെ ചെറുകിട- ഇടത്തര സംരംഭങ്ങളെ ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഇ-കൊമേഴ്സ്, അഡ്വാന്‍സ്ഡ് ഓട്ടോമേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കാന്‍ 100 കോടി രൂപയുടെ കേരള എംഎസ്എംഇ ഗ്രോത്ത് സ്കീം ആന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി വഴി 10,000 പുതിയ സംരംഭങ്ങള്‍ ആഗോള നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.മുകളില്‍ പറഞ്ഞ ഈ പ്രഖ്യാപനങ്ങള്‍ക്കു പുറമേ ഐഐടി മദ്രാസിന്റെ മാതൃകയില്‍ ഒരു അത്യാധുനിക റിസര്‍ച്ച് പാര്‍ക്കും ബജറ്റ് വിഭാവനം ചെയ്യുന്നു. ഏകദേശം 60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ മുഖഭായ തന്നെ മാറ്റുന്നതാകും ഈ പദ്ധതികള്‍. കൃത്യമായി നടപ്പാക്കപ്പെട്ടാല്‍ കേരളം ഒരു ഹൈടെക് സംസ്ഥാനമായി മാറുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
Source link


