BUSINESS
എന്താണ് ഭൂപരിഷ്കരണം 2.0? കേരള ഭൂനിയമങ്ങളില്‍ വരുന്ന മാറ്റമെന്ത്? മലയാളിയുടെ നേട്ടങ്ങള്‍

Kerala Budget 2026 Highlights: വി ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വലിയ ഗിമിക്കുകള്‍ കൂടാതെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രഖ്യാപനങ്ങളാല്‍ സമ്പന്നമായിരുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം കാലികമായ പല മാറ്റങ്ങളും ബജറ്റ് വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ പ്രധാനമാണ് കേരള മുഖ്യമന്ത്രിയും, ധനകാര്യമന്ത്രിയുമായ വി ഡി സതീശന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ‘ ഭൂപരിഷ്കരണം 2.0 ‘ (Land Reforms 2.0) പ്രഖ്യാപനം. കേരളത്തിന്റെ ഭൂവിനിയോഗ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്ന ഒന്നാകും ഇതെന്ന് വിലയിരുത്തപ്പെടുന്നു. കാലഹരണപ്പെട്ട ഭൂനിയമങ്ങളില്‍ ഒരു മാറ്റം വര്‍ഷങ്ങളായി പല മലയാളികളും ആഗ്രഹിച്ചിരുന്ന ഒന്നാണ് വികസനത്തിനും, ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമായി ഭൂമി ലഭ്യമാക്കുക എന്നതാണ് പുതിയ സര്‍ക്കാരിന്റെ പുതിയ നയമെന്നു പറയാം. ഭൂപരിഷ്കരണം 2.0 അര്‍ത്ഥമാക്കുന്നതെന്ത്? പഴയ നിയമങ്ങളില്‍ കാലോചിതമായ മാറ്റമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും, ഇന്നത്തെ കാലഘട്ടത്തിന് യോജിക്കാത്തതുമായ കേരളത്തിന്റെ ഭൂനിയമങ്ങള്‍ അവലോകനം ചെയ്യാനും, ആവശ്യമായ ഭേദഗതികള്‍ വരുത്താനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഭൂമി ഏറ്റെടുക്കലും, വിനിയോഗവും സുഗമമാക്കാന്‍ ഒരു സമഗ്ര ‘ലാന്‍ഡ് മാനേജ്മെന്റ് നയം’ നടപ്പാക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന അധിക ഭൂമി കണ്ടെത്തി ഒരു ‘ലാന്‍ഡ് ബാങ്ക്’ രൂപീകരിക്കുന്നത് ഇതില്‍ പ്രധാനമാണ്. വന്‍കിട വികസന പദ്ധതികള്‍ക്കായി പല വ്യക്തികളുടെ ഭൂമി ഒന്നിച്ച് ചേര്‍ത്ത് വികസിപ്പിക്കുന്ന ‘ ലാന്‍ഡ് പൂളിംഗ് ‘ രീതിയൃം ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. പഴയ നിയമങ്ങളില്‍ നിന്നുള്ള പ്രധാന മാറ്റങ്ങള്‍ എന്തൊക്കെ?പുതിയ നയം മുന്നോട്ടുവയ്ക്കുന്ന വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഇളവുകള്‍ തന്നെയാണ് ഏറ്റവും ശ്രദ്ധേയം. പഴയ നിയമങ്ങള്‍ പ്രകാരം കാര്‍ഷികേതര ആവശ്യങ്ങള്‍ക്കോ, വ്യവസായങ്ങള്‍ക്കോ ഭൂമി തരംമാറ്റുന്നത് വളരെ സങ്കീര്‍ണ്ണമായിരുന്നു. എന്നാല്‍ പുതിയ സ്കീമില്‍ വാണിജ്യ- വ്യവസായ സംരംഭങ്ങള്‍ക്കായി ഭൂമി തരംമാറ്റുന്നതിനു സാധ്യതയുണ്ട്. ഉപയോഗശൂന്യമായ ഭൂമിയുടെ പുനരുപയോഗം വലിയ ഒരു ചുവടുവയ്പ്പാണ്. നിയമകുരുക്കുകള് കാരണം വര്‍ഷങ്ങളായി തരിശായി കടിക്കുന്ന ഒട്ടനവധി ഭൂമി കേരളത്തിലുണ്ട്. പഴയ നിയമങ്ങള്‍ പലപ്പോഴും ഈ സര്‍ക്കാര്‍ ഭൂമി കൃത്യമായി വിനിയോഗിക്കുന്നതിന് വലിയ തടസമായിരുന്നു. പുതിയ പരിഷ്കരണത്തിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റും കൈവശമുള്ള വന്‍തോതിലുള്ള അധിക ഭൂമി വികസന ആവശ്യങ്ങള്‍ക്കായി വകമാറ്റാന്‍ സാധിക്കും. KINFRA, INKEL തുടങ്ങിയ ഏജന്‍സികളെ കൂടുതല്‍ കാര്യക്ഷമമാക്കി സുതാര്യമായ രീതിയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ നിയമസംവിധാനം സഹായിക്കുമെന്നാണ് ബജറ്റും, വിദഗ്ധരും പറയുന്നത്. ഇത് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും, വരുമാനത്തിനും, കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കും. പുതിയ സ്കീം മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ? തീരദേശവാസികളായ എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയുടെ അവകാശം ഉറപ്പാക്കാന്‍ ആവശ്യമായ പട്ടയം പുതിയ ഭൂപരിഷ്കരണത്തോടെ സാധ്യമാകും. മലയോര മേഖലകളില്‍ പട്ടയ വിതരണത്തിന് തടസമായി നില്ക്കുന്ന പ്രശ്നങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു. ഏലം കൃഷി നടത്തുന്ന ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി പുനഃപരിശോധിക്കും. ഈ ഭൂമിയില്‍ നിലവിലുള്ള നിര്‍മ്മാണങ്ങള്‍ക്ക് നിബന്ധനകളില്ലാതെ ക്രമവല്‍ക്കരണം അനുവദിച്ച് നല്‍കും. വ്യവസായങ്ങള്‍ക്ക് ഭൂമി എളുപ്പത്തില്‍ ലഭ്യമാകുന്നതോടെ സംസ്ഥാനത്തേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാം. പതിനായിരകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ലാന്‍ഡ് പൂളിംഗ് പോലുള്ള സംവിധാനങ്ങള്‍ വരുന്നതോടെ റോഡുകള്‍, പോര്‍ട്ടുകള്‍, വലിയ വ്യവസായ പാര്‍ക്കുകള്‍ എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് കൃത്യമായ വിഹിതവുംൗ വികസനത്തിന്റെ പങ്കും ലഭിക്കും. ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് വലിയ പരിഹാരമാകും.
Source link


