CINEMA

പ്രകമ്പനം സംവിധായകനുമായി ഗോകുലം മൂവീസ്

പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ.
“പ്രകമ്പനം” എന്ന ഹിറ്റ് ഹൊറർ കോമഡി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജേഷ് പാണത്തൂർ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ആണ് ഗോകുലം മുവീസ് നിർമ്മിക്കുന്നത് . സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കും. ഫാന്റസി ചിത്രമായാണ് വിജേഷ് പാണത്തൂർ – ശ്രീ ഗോകുലം മൂവീസ് ചിത്രം ഒരുങ്ങുന്നത്. കോ പ്രൊഡ്യൂസർ- ബൈജു ഗോപാലൻ, വി .സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.അതേസമയം ജയസൂര്യ നായകനായ കത്തനാർ, എസ് . ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ- വിഷ്ണു മോഹൻ ചിത്രം L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. പി.ആർ.ഒ- ശബരി


Source link

Back to top button