NEWS

കടയിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, പിന്നെ ആരും കണ്ടില്ല; കല്ലറയിലെ പായയിൽ സിജോയുടെ മൃതദേഹമോ ?


നാദാപുരം / ഇരിട്ടി ∙ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് വിലങ്ങാട് വാളൂക്കിനു സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സ്കറിയയുടെ മകൻ സിജോയുടെ മൃതദേഹമെന്ന സംശയത്തിൽ ബന്ധുക്കൾ. 2014ലാണ് സിജോയെ കാണാതായത്. സിജോയുടെ തിരോധാനം സംബന്ധിച്ചു ബന്ധുക്കൾ 7 വർഷം കഴിഞ്ഞാണു കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്. സിജോ വിവാഹം കഴിച്ചത് വാണിയംപാറയിൽ നിന്നാണ്. സിജോ ഭാര്യവീട്ടിലാണെന്നു വിലങ്ങാട്ടെ വീട്ടുകാരും വിലങ്ങാടാണെന്നു ഭാര്യവീട്ടുകാരും കരുതിയെന്നാണു പരാതി വൈകിയതിനു കാരണമായി ഇരുവീട്ടുകാരും അന്നു പറഞ്ഞിരുന്നത്. കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ലെന്നാണു 2021ൽ ഭാര്യ നിഖില മൊഴി നൽകിയത്. സിജോയെ തേടി വാളൂക്കിൽ എത്തിയപ്പോഴാണു അവിടെ ഇല്ലെന്ന കാര്യം അറിയുന്നതെന്നും നിഖില പറഞ്ഞിരുന്നു.


Source link

Back to top button