NEWS

പ്രിയദർശിനി പദ്ധതിയിൽ വനിതാ യാത്രികർ ഇരട്ടിയായി: സീറോ ടിക്കറ്റിൽ ഡബിൾ ഹാപ്പി…


കൊല്ലം ∙ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി ബസുകൾ ജില്ലയിൽ ഓടിത്തുടങ്ങിയതോടെ സ്ത്രീയാത്രക്കാരുടെ കെഎസ്ആർടിസി യാത്രയിൽ വൻ വർധന. ഓരോ ഡിപ്പോയിലും ക്രമാനുഗതമായ വർധനയുണ്ടായെന്ന് കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകൾ വ്യക്തമാക്കുന്നു. ചില ഡിപ്പോയിൽ സ്ത്രീയാത്രക്കാരുടെ എണ്ണം അഞ്ചു ദിവസം കൊണ്ട് ഇരട്ടിയായി.കൊല്ലം ഡിപ്പോ കൊല്ലത്ത് 10,000 മുതൽ 12,000 സ്ത്രീ യാത്രക്കാരാണ് സൗജന്യ പദ്ധതിക്കു ശേഷം അധികം യാത്ര ചെയ്തത്. പദ്ധതി തുടങ്ങിയ 15ന് കൊല്ലം ഡിപ്പോയിൽ 12804 സ്ത്രീ യാത്രക്കാരായിരുന്നത് 16ന് 20391 പേരായും 17ന് 21677 പേരായും 18ന് 22109 പേരായും 19ന് 22987 പേരായും വർധിച്ചു. 20.02 ലക്ഷം രൂപയാണ് സർക്കാരിന് സൗജന്യയാത്രയ്ക്ക് ചെലവ്.ചടയമംഗലം ചടയമംഗലം ഡിപ്പോയിൽ പതിനായിരത്തോളം വനിതാ യാത്രക്കാരുടെ സ്ഥിരം വർധനയുണ്ടായി. 15ന് 14398 വനിതകളും 16ന് 20590 പേരും 17ന് 22075, 18ന് 22407, 19ന് 22742 എന്നിങ്ങനെയാണ് വനിതായാത്രക്കാരുടെ വർധന.


Source link

Back to top button