NEWS
വിഴിഞ്ഞം തുറമുഖത്ത് ലഭിച്ചത് 600 കിലോ ഭാരമുള്ള കൂറ്റൻ തിരണ്ടി മത്സ്യം; ലേലത്തിൽ പോയത് 35,000 രൂപയ്ക്ക്

വിഴിഞ്ഞം ∙ വിഴിഞ്ഞം തുറമുഖത്ത് കഴിഞ്ഞ ദിവസം ലഭിച്ചത് കൂറ്റൻ തിരണ്ടി മത്സ്യത്തെ. സീസൺ ആയിട്ടും കാര്യമായ മത്സ്യലഭ്യത ഇല്ലാത്ത തീരത്ത് ഈ സീസണിലെ ആദ്യത്തെ വലിയ തിരണ്ടി മത്സ്യം ലഭിച്ചത് കൗതുകമായി. 600 കിലോഗ്രാം തൂക്കമുള്ള മത്സ്യം 35,000 രൂപയ്ക്കാണ് ലേലത്തിൽ പോയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തമിഴ്നാട്ടിലേക്കാണ് മത്സ്യം കൊണ്ടു പോയത്.
Source link


