AUTO
പെട്രോൾ കാറുടമകൾക്ക് വൻ ആശ്വാസം; വരുന്നു വിലകുറഞ്ഞ എഥനോൾ കൺവെർഷൻ കിറ്റുകൾ

സാധാരണ പെട്രോള്‍ കാറുകളിലും ഉയര്‍ന്ന തോതില്‍ എഥനോള്‍ കലര്‍ന്ന ഇന്ധനം ഉപയോഗിക്കാനുള്ള സാധ്യത തെളിയുന്നു. നിലവിലെ പെട്രോള്‍ കാറുകളെ ഇ85, ഇ100 ഇന്ധനങ്ങളില്‍ വരെ ഓടിക്കാന്‍ പ്രാപ്തമാക്കുന്ന എഥനോള്‍ കണ്വെര്ഷന് കിറ്റുകള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശമാണ് ഇന്ത്യന്‍ ഷുഗര്‍ ആന്റ് ബയോ എനര്‍ജി മാനുഫാക്ചറേഴ്സ് അസോസിയേഷന്(ISMA) മുന്നോട്ടു വെക്കുന്നത്. തദ്ദേശീയമായി നിര്‍മിച്ചാല്‍ ഇത്തരെ കിറ്റുകള്‍ പരമാവധി 15,000 രൂപക്ക് വില്ക്കാനാവുമെന്നാണ് ISMA ഡയറക്ടര്‍ ജനറല്‍ ദീപക് ബല്ലാനി അറിയിക്കുന്നത്. ഡിസയറിലെ പരീക്ഷണം എഥനോള്‍ കണ്വെര്ഷന് കിറ്റിന്റെ ഫലപ്രാപ്തി പരിശോധിക്കാന്‍ ഐഐടി ഡല്‍ഹിയുമായി ചേര്‍ന്ന് ISMA പരീക്ഷണം നടത്തുന്നുണ്ട്. ബിഎസ്4 നിലവാരത്തിലുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിലെ പരീക്ഷണം വിജയമാണ്. ഇ20, ഇ85, ഇ100 തുടങ്ങി വിവിധ അളവുകളില്‍ എഥനോള്‍ കലര്‍ന്ന ഇന്ധനം ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഈ വാഹനം ഇതുവരെ 10,000 കിലോമീറ്റര്‍ വരെ പിന്നിട്ടെങ്കിലും എന്ജിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. എഥനോള്‍ കണ്വെര്ഷന് കിറ്റ്സാധാരണ പെട്രോള്‍ എന്ജിന് രൂപകല്പന ചെയ്തിരിക്കുന്നത് കൃത്യമായ അളവിലുള്ള ഇന്ധന വ്യവസ്ഥക്ക് അനുയോജ്യമായാണ്. പെട്രോളിനെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ എഥനോള്‍ അടങ്ങിയ ഇന്ധനങ്ങളുടെ സ്വഭാവം വ്യത്യസ്തമാണ്. അതിനാല്‍ ഇത്തരം ഇന്ധനം ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ ഫ്യുവല്‍ ഡെലിവറി, എന്ജിന് മാനേജ്മെന്റ് സിസ്റ്റം എന്നിവയിലൊക്കെ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു എഥനോള്‍ കണ്വെര്ഷന് കിറ്റില്‍ എന്തൊക്കെ വേണ്ടി വരുമെന്നു നോക്കാം.
Source link


