BUSINESS

Reliance AGM : ഓഹരി വിപണിയിൽ ഉടൻ ‘ഇടിമുഴങ്ങും’; IPO ഫയലിങ് നടത്തി ജിയോ, ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയാകാൻ സാധ്യത


റിലയൻസ് ഇൻഡസ്ട്രീസിന്റെ 49ാം വാർഷിക പൊതുയോഗത്തിൽ പുതിയ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി . നിക്ഷേപകർ ആവേശത്തോടെ കാത്തിരിക്കുന്ന ജിയോ ഐ.പി.ഒ ഉടൻ ഉണ്ടാകുമെന്നതാണ് ഇതിൽ ശ്രദ്ധേയം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായിരിക്കുമെന്നാണ് സൂചനകൾ. റിലയൻസ് ഇൻഡസ്ട്രീസ് – ബിസിനസ് പ്രകടനം2026 സാമ്പത്തിക വർഷത്തിൽ റിലയൻസ് ജിയോ 11,75,919 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇത് തൊട്ടു മുമ്പത്തെ വർഷത്തെ വരുമാനത്തേക്കാൾ 9.8% വളർച്ചയാണ്. സമാന കാലയളവിൽ കമ്പനി 95,754 കോടി രൂപ അറ്റാദായമാണ് നേടിയത്. ഇത് 17.8% വളർച്ചയാണ്. റിലയൻസിന്റെ റീടെയിൽ, ഡിജിറ്റൽ ബിസിനസുകൾ വലിയ വളർച്ചയാണ് 2026 സാമ്പത്തിക വർഷത്തിൽ പ്രകടമാക്കിയത്. ആഗോള തലത്തിൽ വെല്ലുവിളികൾ നില നിൽക്കുന്നതിനിടെയാണ് റിലയൻസിന്റെ നേട്ടമെന്ന് മുകേഷ് അംബാനി പറഞ്ഞുജിയോ ഐ.പി.ഒഏകദേശം 4 ബില്യൺ ഡോളറിന്റെ പ്രാഥമിക ഓഹരി വില്പനയ്ക്കാണ് ജിയോ ഒരുങ്ങുന്നതെന്ന് നേരത്തെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഐ.പി.ഒയുമായി ബന്ധപ്പെട്ട Draft Red Herring Prospectus (DRHP), ക്ലിയർ ചെയ്തതായും കമ്പനി സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഇത് സംബന്ധിച്ച് ഇന്ന് ഫയലിങ് നടത്തുമെന്നും മുകേഷ് അംബാനി അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോംസിൽ 66.43% ഓഹരി പങ്കാളിത്തമാണുള്ളത്. ബാക്കിയുള്ള 33.57 ശതമാനത്തിൽ മെറ്റ, ഗൂഗിൾ എന്നീ കമ്പനികൾക്ക് 17.71% ഷെയർ ഹോൾഡിങ്ങാണുളഅളത്ജിയോ – ബിസിനസ് വളർച്ചജിയോ ഇന്ത്യൻ ഭാഷകൾക്കായി മാത്രമുള്ള നിർമിത ബുദ്ധി സങ്കേതങ്ങൾ വികസിപ്പിക്കുമെന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി അറിയിച്ചു. നിലവിൽ ജിയോ 524 ദശലക്ഷം ഉപയോക്താക്കളുമായി ടെലികോം സേവന ദാതാക്കളിൽ ഒന്നാം സ്ഥാനത്താണ്. 5G സബ്സ്ക്രൈബർ ബേസ് 268 ദശലക്ഷം പിന്നിട്ടു. ചൈനയൊഴികെ ഏറ്റവും വലിയ സിംഗിൾ കൺട്രി ഓപ്പറേറ്റായി ജിയോ മാറി. കഴിഞ്ഞ സാമ്പത്തിക വർഷം മാത്തിൽ 77 ദശലക്ഷം ഉപയോക്താക്കളെയാണ് അറ്റ അടിസ്ഥാനത്തിൽ കമ്പനി നേടിയത്.കൂടാതെ ജിയോ എയർ ഫൈബർ 13 ദശലക്ഷം ഹോം കണക്ഷനുകൾ നൽകി ലോകത്തെ ഏറ്റവും വലിയ ഫിക്സഡ് വയർലെസ് ഓപ്പറേറ്ററായി മാറി. 2026 സാമ്പത്തിക വർഷത്തിൽ മാത്രം ജിയോ നെറ്റ് വർക്കിലടെ 241 എക്സാ ബൈറ്റ് ഡാറ്റയുടെ വിനിമയമാണ് നടന്നത്. ഇത് ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 30.8% വളർച്ചയാണ്. ഇത്തരത്തിൽ ലോകത്തെ ഏറ്റവും വലിയ ഡാറ്റ ഓപ്പറേറ്ററായി ജിയോ മാറി. 2026 സാമ്പത്തിക വർഷത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ വരുമാനം 1,46,885 കോടി രൂപയാണ്. ഇത് YoY അടിസ്ഥാനത്തിൽ 14.6% വർധനവാണ്. സമാന കാലയളവിൽ EBITDA 18.8% വളർച്ചയോടെ 76,255 കോടി രൂപയിലെത്തി. കൂടാതെ കമ്പനിയുടെ ചരിത്രത്തിലാദ്യമായി പ്രൊഫിറ്റ് ആഫ്റ്റർ ടാക്സ് ഉയർച്ചയോടെ 30,000 കോടി രൂപ നിലവാരം മറികടന്നതായും അദ്ദേഹം പറഞ്ഞു. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Source link

Back to top button