BUSINESS
കേരളത്തിൽ സ്വന്തമായി ഭൂമിയുണ്ടോ? എന്താണ് ബജറ്റിൽ പറഞ്ഞ ഭൂപരിഷ്ക്കരണം 2.0? വിപ്ലവമോ, തിരിഞ്ഞു നടത്തമോ?

സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്ക്കരണം വരുന്നു. ഇന്ന് അവതരിപ്പിച്ച കേരള ബജറ്റിലാണ് ഭൂപരിഷ്ക്കരണം-2.0 സംബന്ധിച്ച ശ്രദ്ധേയമായ പ്രഖ്യാപനമുണ്ടായത്. കേരളത്തിൽ പുതുതായി അധികാരമേറ്റെടുത്ത യു. ഡി. എഫ് സർക്കാരിന്റെ ബജറ്റ് അവതരണം ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി. ഡി സതീശനാണ് നടത്തിയത്. എന്നാൽ തൊട്ടു പിന്നാലെ ഈ വിഷയത്തിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. കേരളത്തിൽ ഭൂമി സ്വന്തമായിട്ടുള്ളവർ അടക്കം അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്.ഭൂ നിയമങ്ങളിലെ പരിഷ്ക്കരണംഭൂമിയുടെ ലഭ്യതക്കുറവ്, ഭൂമി സ്വന്തമാക്കുന്നതിനുള്ള പരിമിതികൾ, നിയമപരമായ വ്യക്തതയില്ലായ്മ എന്നിവയാണ് കേരളത്തിലെ വ്യാവസായിക അടിസ്ഥാന സൗകര്യ അഭിലാഷങ്ങൾക്ക് ഏറ്റവും വലിയ തടസ്സമെന്ന് മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.സർക്കാർ വകുപ്പുകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും സമ്പദ് വ്യവസ്ഥയെ പരിവർത്തനം ചെയ്യാൻ കഴിയുന്ന പദ്ധതികൾക്കായി നിക്ഷേപകർ ഭൂമി തേടുമ്പോൾ പോലും വിശാലമായ ഭൂമി ഉപയോഗിക്കപ്പെടാതെ കിടക്കുകയോ, ചുവപ്പു നാടയിൽ കുടുങ്ങി കിടക്കുകയോ ചെയ്യുന്നു.ഈ ഘടനാപരമായ വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്ന സമഗ്രമായ ഒരു ലാൻഡ് മാനേജ്മെന്റ് നയം സർക്കാർ രൂപീകരിക്കും. വകുപ്പുകളുടെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും മിച്ചമുള്ളതും, ഉപയോഗിക്കാത്തതുമായ ഭൂമി ഉപയോഗിച്ച് ഒരു ലാൻഡ് ബാങ്ക് സൃഷ്ടിക്കുന്നതിനായി ഒരു ലാൻഡ് മാനേജ്മെന്റ് ഫ്രെയിംവർക്ക് ഉണ്ടാക്കുകയും, ആവശ്യമായ നിയമ നിർമാണം നടത്തുകയും ചെയ്യും.മുൻകാലങ്ങളിൽ പ്രസക്തമായിരുന്ന ഭൂ നിയമങ്ങൾ പരിശോധിക്കുകയും, കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമായവ പരിഷ്ക്കരിക്കുകയും (ഭൂപരിഷ്ക്കരണം 2.0) ചെയ്യും.വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി പരിവർത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിങ് ഫ്രെയിംവർക്ക് അവതരിപ്പിക്കും, ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ സമയബന്ധിതവും, സുതാര്യവും, പ്രൊഫഷണലായും കൈകാര്യം ചെയ്യുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ ഏജൻസികളായ KINFRA-യെയും, INKEL-നെയും ശക്തിപ്പെടുത്തും.ഈ നയം കേരളത്തിന്റെ സാമ്പത്തിക ഭാവിയുടെയും, ജനങ്ങളുടെയും പ്രയോജനത്തിനായി ഭൂവിഭവങ്ങളെ ഉപയോഗപ്രദമാക്കുന്നതിന് സഹായിക്കും. – ബജറ്റ് അവതരണത്തിൽ വി. ഡി സതീശൻ പറഞ്ഞു.എന്താണ് ഭൂപരിഷ്ക്കരണം 2.0?ബജറ്റ് അവതരണത്തിൽ പറഞ്ഞതു പ്രകാരം പഴയ ഭൂ നിയമങ്ങളുടെ പരിഷ്ക്കരണമാണ് ഭൂ പരിഷ്ക്കരണം 2.0 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിൽ നിലവിലുള്ള ഭൂരിഭാഗം ഭൂ നിയമങ്ങളും കാലഹരണപ്പെട്ടവയാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ എല്ലാ ഭൂ നിയമങ്ങളും പരിഷ്ക്കരിക്കുമെന്ന് ഇവിടെ അർത്ഥമാക്കുന്നില്ല.മുൻകാലങ്ങളിൽ പ്രസക്തമായിരുന്നതും, ഇപ്പോഴും കാലികമായി പ്രാധാന്യമുള്ളതുമായ നിയമങ്ങളിൽ ഭേദഗതിക്ക് സാധ്യതയില്ല. അതേ സമയം കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമായവ പരിഷ്ക്കരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.അതേ സമയം, ഭൂമി ഏറ്റെടുക്കലുകൾ കൂടുതൽ പ്രൊഫഷണലായി നടപ്പാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി. പലപ്പോഴും കേരളത്തിൽ ഭൂമി ഏറ്റെടുക്കലുകൾ വലിയ സംഘർഷങ്ങളിലും, നിയമപ്രശ്നങ്ങളിലും കുരുങ്ങുന്ന സാഹചര്യമുണ്ട്. ഇതിനൊരു മാറ്റം കൊണ്ടു വരിക എന്നതാണ് സമയബന്ധിതമായ ഭൂമി ഏറ്റെടുക്കലിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം.ഭൂപരിഷ്ക്കരണം 2.0 സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയതിന് ശേഷമായിരിക്കും സർക്കാർ നിലവിലെ നിയമങ്ങളുടെ ഭേദഗതി, ആവശ്യമെങ്കിൽ പുതിയ നിയമനിർമാണം എന്നിവയിലേക്ക് കടക്കുകവിമർശനവുമായി പ്രതിപക്ഷംകേരളത്തിന്റെ ഭൂപരിഷ്ക്കരണ നിയമം അട്ടിമറിക്കാനുള്ള നീക്കമാണ് ബജറ്റിലുണ്ടായതെന്നും, ഇത് അതീവ ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നും പ്രതിപക്ഷ നേതാവ് പിറണായി വിജയൻ പറഞ്ഞു. സ്വകാര്യ കുത്തകകൾക്ക് വേണ്ടി ലാൻഡ് മാനേജ്മെന്റ് നയം ആവിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് കേരളത്തിൽ വലിയ തോതിൽ പ്രശ്നങ്ങൾ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Source link


