BUSINESS

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച്ച; മുഖ്യമന്ത്രി വി.ഡി സതീശന്റെ ആദ്യ ബജറ്റ് അവതരണം


കേരളത്തിൽ പുതിയ സർക്കാരിന്റെ ബജറ്റ് അവരണം ജൂൺ 19 വെള്ളിയാഴ്ച്ച നടക്കും. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി സതീശനാണ് ബജറ്റ് അവതരണം നടത്തുക. ഇതോടെ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും സതീശൻ. 1963-64, 1964-65 കാലയളവിൽ ആർ. ശങ്കർ, 2016-17ൽ ഉമ്മൻ ചാണ്ടി എന്നിവരാണ് ഇതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാർ. ധനമന്ത്രിയായിരുന്ന കെ.എം മാണി രാജി വെച്ചപ്പോഴാണ് ഉമ്മൻ ചാണ്ടി ധനവകുപ്പിന്റെ ചുമതല ഏറ്റെടുത്ത് ബജറ്റ് അവതരംണം നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബജറ്റ് ചർച്ചകളുടെ തിരക്കിലാണ് വി.ഡി സതീശൻ . മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാൾ, മസ്കറ്റ് ഹോട്ടൽ, കോവളം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നതിന് നിയന്ത്രണമുണ്ട്. ജൂൺ 19 വരെ വി.ഡി സതീശനെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. വിവിധ വ്യവസായ മേഖലകളിൽനിന്നുള്ളവർ, തൊഴിലാളി, കർഷക, വിദ്യാർഥി സംഘടനകൾ, ആശാ വർക്കർമാർ അടക്കമുള്ള വനിതാ സംഘടനാ പ ്രതിനിധികൾ, വിവിധ വകുപ്പുകളിലെ സെക്രട്ടി തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി അഭിപ്രായ സമാഹരണം നടത്തിയിട്ടുണ്ട്. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ കടുത്ത സാമ്പത്തിക അച്ചടക്കത്തിന് വേണ്ടിയുള്ള നടപടികൾ പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നടക്കുന്നത്. അതുകൊണ്ടുതന്നെ, നികുതി-നികുതിയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര വിഹിതങ്ങൾ കൃത്യമായി നേടിയെടുക്കുന്നതിന് ഉതകുന്ന പ്രഖ്യാപനങ്ങളും നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നു. ജിഎസ്ടി വിഹിതം കഴിഞ്ഞാൽ സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താൻ ചുരുക്കം ചില മേഖലകൾ മാത്രമാണുള്ളത്. ഇന്ധന നികുതി, ഭൂനികുതി, മദ്യവില, വൈദ്യുതി നിരക്ക് എന്നിവ നിലവിൽ തന്നെ ഉയർന്നു നിൽക്കുന്നതിനാൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേ സമയം പെട്രോൾ-ഡീസൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇന്ധനത്തിന്റെ സെസ് പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട് എന്നാൽ, സാമ്പത്തിക നില മോശമായത് കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെ ഉണ്ടാകാനും സാധ്യതയില്ല.


Source link

Back to top button