NEWS
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ കൂടി യെലോ അലർട്ട്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് ജില്ലകളില്‍ കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കൂടിയാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെലോ അലർട്ടായി. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നേരത്തെ യെലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.
Source link


