NEWS
‘ഐ ലവ് യു മമ്മി, പപ്പാ’; നീറ്റ് പരീക്ഷയിൽ യോഗ്യത നേടാനായില്ല, പ്ലസ് ടു ടോപ്പർ തൂങ്ങി മരിച്ച നിലയിൽ

ഡെറാഡൂൺ ∙ പഠനത്തിൽ മികച്ച വിജയം നേടാൻ കഴിയാത്തതിലുള്ള നിരാശയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഇരുപത്തിമൂന്നുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികന്റെ മകളായ റിയ കുമാരി ഥാപ്പയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. രാത്രി വൈകിയിരുന്ന് പഠിക്കുന്ന ശീലമുള്ള റിയ രാവിലെ വൈകിയാണ് എഴുന്നേൽക്കാറുള്ളത്. ഉച്ചഭക്ഷണത്തിനു വിളിക്കാൻ മാതാവ് മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അച്ഛനെയും മറ്റു കുടുംബാംഗങ്ങളെയും വിവരമറിയിക്കുകയായിരുന്നു. അവർ വാതിൽ ബലമായി തുറന്ന് അകത്തു കടന്നപ്പോഴാണ് റിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Source link


