NEWS
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ, അണ്ണാഡിഎംകെയിൽ വീണ്ടും രാജി – പ്രധാനവാർത്തകൾ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ് ഉള്‍പ്പെടെയുള്ളവരെ വിമാനത്തില്‍ വച്ച് ആക്രമിച്ചു എന്ന കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. അണ്ണാഡിഎംകെയിൽ വിമതനീക്കത്തിനു നേതൃത്വം നൽകിയ നേതാക്കളിലൊരാളായ സി.വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവച്ചതും സിജെപി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാവില്ലെന്ന അഭിജീത് ദീപ്കെയുടെ പ്രഖ്യാപനവും വലിയ വാർത്താപ്രാധാന്യം നേടി. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി. അണ്ണാഡിഎംകെയിൽ വിമതനീക്കത്തിനു നേതൃത്വം നൽകിയ നേതാക്കളിലൊരാളായ സി.വിജയഭാസ്കർ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർ ജെ.സി.ഡി. പ്രഭാകർക്ക് എംഎൽഎ രാജിക്കത്ത് സമർപ്പിച്ചു. രാജി സ്വീകരിച്ചതായി സ്പീക്കർ അറിയിച്ചു. ഇതോടെ അണ്ണാഡിഎംകെയിൽ നിന്നു രാജിവച്ച എംഎൽഎമാരുടെ എണ്ണം അഞ്ചായി. നിയമസഭയിൽ അണ്ണാഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി.കോക്രോച്ച് ജനതാ പാർട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാവില്ലെന്ന് സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സിപിജെപിയുടെ നയം ദീപ്കെ വ്യക്തമാക്കിയത്. ‘‘എന്തിനാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നമ്മുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ രാജ്യത്തെ ഓരോരുത്തരും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണോ, എങ്കിൽ അതെങ്ങനെയാണ് നടപ്പിലാക്കുക’’ – ദീപ്കെ ചോദിച്ചു.
Source link


