TRAVEL

പച്ചയുടെ പവർഹൗസ് മൈക്രോഗ്രീൻസ്: പോഷകത്തിന്റെ പുതുലോകം


പ്രകൃതി പലപ്പോഴും അതിന്റെ ഏറ്റവും വലിയ അത്ഭുതങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്നത് ഏറ്റവും ചെറിയ രൂപങ്ങളിലാണ്. മണ്ണിൽ വിതച്ച ഒരു ചെറിയ വിത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ പച്ചപ്പിന്റെ മൃദുലമായ ഇലകളായി വിരിയുമ്പോൾ, അതിനുള്ളിൽ ജീവന്റെ ഊർജവും ആരോഗ്യത്തിന്റെ നിധിയും നിറഞ്ഞിരിക്കുന്നു. അടുത്തകാലത്തായി ആരോഗ്യബോധമുള്ളവർക്കിടയിലും പോഷകാഹാര വിദഗ്ധർക്കിടയിലും നീളംകുറഞ്ഞ തണ്ടും ബീജപത്രങ്ങളും കുഞ്ഞിലകളുമുള്ള ഒരു സസ്യവർഗം സ്ഥാനം പിടിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് ലോകം കൂടുതൽ ശ്രദ്ധ തിരിച്ചു തുടങ്ങിയപ്പോൾ ‘മൈക്രോഗ്രീൻസ്’ എന്ന പദം ഏറെ പ്രചാരത്തിലായിരിക്കുകയാണ്. വിത്ത് മുളച്ച് ആദ്യത്തെ യഥാർത്ഥ ഇലകൾ വിരിയുന്ന ഘട്ടത്തിൽ വിളവെടുക്കുന്ന ചെറുചെടികളാണ് മൈക്രോഗ്രീൻസ്. വലുപ്പത്തിൽ ചെറുതാണെങ്കിലും പോഷകമൂല്യത്തിൽ ഇവ വലിയ സ്ഥാനമാണ് നേടുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ മൈക്രോഗ്രീൻസ് ആരോഗ്യസംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനും സഹായകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇവയെക്കുറിച്ചുള്ള അമിതപ്രചാരണങ്ങൾക്കിടയിൽ യഥാർത്ഥ ഗുണങ്ങളും പരിമിതികളും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.മൈക്രോഗ്രീൻസിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പല പഠനങ്ങളും സൂചിപ്പിക്കുന്നത് ചില മൈക്രോഗ്രീൻസുകളിൽ അവയുടെ പൂർണവളർച്ചയെത്തിയ സസ്യങ്ങളെക്കാൾ കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കാമെന്നാണ്. ‘വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, സസ്യപ്രോട്ടീനുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മൈക്രോഗ്രീൻസ്.’ ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് മൈക്രോഗ്രീൻസ് സഹായകമാണ്. കാരണം ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.ബ്രോക്കോളി, റാഡിഷ്, കടുക്, കാബേജ്, അമരാന്ത്, സൂര്യകാന്തി, പയർ (Pea shoots), ഗോതമ്പ്, മല്ലിയില, തുളസി, ഉലുവ തുടങ്ങിയ നിരവധി സസ്യങ്ങൾ മൈക്രോഗ്രീൻസായി ഉപയോഗിക്കാവുന്നതാണ്. ഓരോ ഇനത്തിനും വ്യത്യസ്തമായ പോഷകഗുണങ്ങളുണ്ട്. ഉദാഹരണത്തിന്, ബ്രോക്കോളി മൈക്രോഗ്രീൻസിൽ സൾഫോറാഫേൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ആന്റിഓക്‌സിഡന്റ് പ്രവർത്തനത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. റാഡിഷ്, കടുക് മൈക്രോഗ്രീൻസുകൾ എന്നിവ ദഹനാരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. അമരാന്ത്, കാബേജ് മൈക്രോഗ്രീൻസുകൾ വിറ്റാമിൻ A, C, K എന്നിവയുടെ നല്ല ഉറവിടങ്ങളാണ്. സൂര്യകാന്തി, പയർ മൈക്രോഗ്രീൻസുകൾ പ്രോട്ടീൻ, ഫൈബർ, ധാതുക്കൾ എന്നിവ നൽകുന്നു. പൊതുവെ, മൈക്രോഗ്രീൻസുകൾ ഹൃദയാരോഗ്യം, പ്രമേഹനിയന്ത്രണം, ശരീരഭാര നിയന്ത്രണം, പ്രതിരോധശേഷി, കണ്ണുകളുടെ ആരോഗ്യം, കുട്ടികളുടെ വളർച്ച, ഫെർട്ടിലിറ്റി എന്നിവയ്ക്ക് പിന്തുണ നൽകുന്ന ആരോഗ്യകരമായ ഭക്ഷണഘടകമായി കണക്കാക്കപ്പെടുന്നു. ആരോഗ്യഗുണങ്ങൾ ചെറിയ പ്രായത്തിൽ തന്നെ വിളവെടുക്കുന്ന മൈക്രോഗ്രീൻസ്സിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ബയോആക്ടീവ് ഘടകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യസംരക്ഷണത്തിലെ ഇവയുടെ പങ്ക് വലുതാണ്.ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം: മൈക്രോഗ്രീൻസിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി കോശനാശം കുറയ്ക്കുകയും വാർദ്ധക്യത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.


Source link

Back to top button