NEWS
ഹർദീപ് പുരിയും ബി.എൽ. വർമയും പുറത്ത്; ബിജെപി രാജ്യസഭാ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള എട്ട് സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. നിലവിൽ രാജ്യസഭാംഗങ്ങളായ രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ യുപിയിൽനിന്നു കാലാവധി പൂർത്തിയാക്കുന്ന എല്ലാ എംപിമാരെയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ പട്ടിക. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി ബി.എൽ. വർമ എന്നിവരാണ് ഒഴിവാക്കിയ കേന്ദ്രമന്ത്രിമാർ. രാജ്യസഭയിലെ കാലാവധി കഴിയുന്നതിനാൽ ഇവർക്ക് മന്ത്രിസ്ഥാനവും ഉടൻ രാജിവയ്ക്കേണ്ടിവരും.ഇന്ന് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച പട്ടികയിൽ ധരംപാൽ സിങ്, രാധാകാന്ത് ഓജ, പ്രകാശ് പാൽ, വിദ്യാസാഗർ സോങ്കർ, ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിങ് റാവത്ത്, റാം പ്രതാപ് സിങ് ചൗഹാൻ, ശ്രുതി ഗാങ്വാർ എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്. 10 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ 16 നാണ് നടക്കുന്നത്. ഒക്ടോബർ ആറാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
Fashion ⏭️




