BUSINESS

വെറുതെയല്ല ഇറാന്‍ അടങ്ങിയത്; യുഎസ് വഴി കിട്ടുക 2,08,000 കോടിയിലധികം രൂപ, ഇന്ത്യയ്ക്കും നേട്ടം


ഇറാന്‍ – യുഎസ് സമാധാന കരാര്‍: മൂന്നു മാസത്തിലധികം നീണ്ട ഇറാന്‍- ഇസ്രായേല്‍- യുഎസ് തയുദ്ധത്തിന് ഒടുവില്‍ ആശ്വാസമാകുന്നു. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ഇറാനും, യുഎസും സമാധാന കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് വിവരം. സമാധാനത്തിനായി ഇറാനും, യുഎസും തമ്മിലുണ്ടാക്കിയ ധാരണ ലോക രാജ്യങ്ങള്‍ക്ക് ആശ്വാസമാകുന്നത് ഹോര്‍മുസിന്റെ രൂപത്തിലാകും. യാതൊരു നിബന്ധനകളും കൂടാതെ ഇറാന്‍ ഹോര്‍മുസ് തുറക്കുമെന്നും, എണ്ണ സ്വതന്ത്രമായി ഒഴുകട്ടെയെന്നുമാണ് ട്രംപ് പ്രതികരിച്ചത്. പ്രസ്തുത സമാധാനക്കരാറിലെത്താന്‍, യുദ്ധത്തില്‍ തകര്‍ന്ന ടെഹ്റാനായി യുഎസ് ഭരണകൂടം 300 ബില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിക്കുന്നുവെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ട്രംപ് തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇത് ‘ഡുമോക്രാറ്റുകള്‍’ പടച്ചുവിട്ട വ്യാജ വാര്‍ത്തയാണെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതി. അതേസമയം ഇറാന്‍- യുഎസ് സമാധാന കരാറില്‍ വലിയ സംഖ്യകളുണ്ടെന്നത് സത്യമാണ്. പ്രസ്തുത സമാധാന കരാറിനെ പറ്റി നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്. കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇറാന്‍- യുഎസ് സമാധാന കരാറിന്റെ ഭാഗമായി ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലെയും സൈനിക നടപടികള്‍ ഇരുപക്ഷവും ഉടനടി സ്ഥിരമായി അവസാനിപ്പിക്കും. അമേരിക്ക ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം പിന്‍വലിക്കും. ഇറാന്‍ ആഗോള ചരക്കു ഗതാഗതത്തിലെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് യാതൊരു ഉപാധികളും, ടോളും കൂടാതെ തുറക്കും. ഇറാന്‍ തങ്ങളുടെ ആണവായുധ നിര്‍മാണ ശ്രമങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കും. യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയകളും നിര്‍ത്തും.ഇറാന് ലഭിക്കുന്ന നേട്ടങ്ങള്‍യുഎസുമായുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാനിലേയ്ക്ക് പണമൊഴുകുമെന്ന വാര്‍ത്ത സത്യമാണ്. എന്നാല്‍ ഇത് നേരിട്ടുള്ള സൗജന്യ പണസഹായം അല്ല. അതായത് യുഎസോ, മറ്റു രാജ്യങ്ങളോ കരാറിന് വേണ്ടി ഒരു രൂപ പോലും ഇറാന് ഔദ്യോഗികമായി നല്‍കുന്നതായി വിവരമില്ല. എന്നാല്‍ അമേരിക്കയും, മറ്റ് അന്താരാഷ്ട്ര ബാങ്കുകളും വര്‍ഷങ്ങളായി മരവിപ്പിച്ചു വെച്ചിരുന്ന ‘ഇറാന്റെ സ്വന്തം പണം’ അവര്‍ക്ക് തിരികെ നല്‍കും.ഇറാനെ സംബന്ധിച്ച് ഈ തീരുമാനം വളരെ പ്രധാനവും, സാമ്പത്തിക നേട്ടവുമാണ്. ഏകദേശം 25 ബില്യണ്‍ യുഎസ് ഡോളറാണ് ഇറാന് തിരികെ ലഭിക്കുക. അതായത് ഏകദേശം 2,08,000 കോടിയിലധികം ഇന്ത്യന്‍ രൂപ. ഈ പണം ഏതെങ്കിലും വിദേശരാജ്യങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് ഇറാന് നല്‍കുന്നതല്ല. പണം ഇറാന്റെ തന്നെയാണ്. എന്നാല്‍ വര്‍ഷങ്ങളായി ഉപരോധങ്ങള്‍ കാരണം ഈ പണത്തില്‍ തൊടാന്‍ പോലും ഇറാന് സാധിച്ചിരുന്നില്ല. അമേരിക്കന്‍ ബാങ്കുകളില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്ന ഇറാന്റെ ഫണ്ടുകള്‍ നേരിട്ടുള്ള പണമിടപാടുകളായും, ക്രെഡിറ്റ് ലൈനുകളായും റിലീസ് ചെയ്യും. സമാധാന കരാറിന് മധ്യസ്ഥ വഹിച്ച ഖത്തര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാകും ഈ പണം ഇറാന് ലഭിക്കുക. ഇന്ത്യയ്ക്കും നേട്ടം സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ എണ്ണ വ്യാപാരത്തിന്മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ക്കും താല്‍ക്കാലിക ഇളവുകള്‍ അനുവദിക്കും. ഇറാന് വീണ്ടും അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും, അതിലൂടെ വന്‍ വരുമാനം സ്വന്തമാക്കാനും സാധിക്കും. ഇന്ത്യയെ സംബന്ധിച്ച് ഒരു എണ്ണ ഉറവിടം കൂടി തുറക്കപ്പെടുകയാണ്. ഒരു കാലത്ത് ഇറാന്റെ പ്രധാന എണ്ണ പങ്കാളികളില്‍ ഒന്നായിരുന്നു ഇന്ത്യ. യുഎസ് ഇറാന് മേലുള്ള പിടി അയയ്ക്കുന്നത് ഇന്ത്യയുടെ വികസന സ്വപ്‌നങ്ങള്‍ക്കും നേട്ടമാണ്. ഇറാനിലെ ചബഹാര്‍ തുറമുഖത്ത് ഇന്ത്യയ്ക്ക് വലിയ നിക്ഷേപമുണ്ട്. യുഎസ് സമ്മര്‍ദത്തെ തുടര്‍ന്ന് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. പാകിസ്ഥാനെ മറികടന്ന് ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്ക്ക് ഈ തുറമുഖം വഴി സാധിക്കും.


Source link

Back to top button