NEWS

ക്രമക്കേട് നടത്തിയ കരാറുകാരന് വീണ്ടും 4 കോടിയുടെ കരാർ; നൽകിയത് അഴിമതി വെള്ളപൂശാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ


പൊന്നാനി ∙ വിജിലൻസും ധനവകുപ്പും വൻക്രമക്കേട് കണ്ടെത്തിയ റോഡ് നിർമാണ കരാറുകാരന് വീണ്ടും 4 കോടി രൂപയുടെ നിർമാണ കരാറുകൾ നൽകി ഹാർബർ എൻജിനീയറിങ് വകുപ്പ്. തീരദേശ റോഡ് വികസന ഫണ്ട് ഉപയോഗിച്ച് പാലക്കാട് പാലത്തറ–കൊടുമുണ്ട റോഡ് നിർമിച്ച കരാറുകാരനാണ് വീണ്ടും ഹാർബർ വകുപ്പ് വിവിധ നിർമാണ കരാറുകൾ നൽകിയത്.പാലത്തറ–കൊടുമുണ്ട റോഡിന് കരാറിൽ നിർദേശിച്ച പകുതി കനം പോലുമില്ലെന്ന് ധനവകുപ്പും വിജിലൻസും കണ്ടെത്തിയിരുന്നു. വകുപ്പിൽനിന്ന് അധികമായി കരാറുകാരൻ കൈപ്പറ്റിയ തുക തിരികെപ്പിടിക്കാൻ വകുപ്പുതന്നെ തീരുമാനിച്ച ഉത്തരവുകളും പൂഴ്ത്തിവച്ചാണ് ഇൗ കരാറുകാരന് നാലു കോടി രൂപ വരുന്ന വിവിധ കരാറുകൾ നൽകിയത്.


Source link

Back to top button