NEWS

‘ഞങ്ങളുടെ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല’; ഇറാൻ–യുഎസ് ധാരണയ്ക്കു പിന്നാലെ നെതന്യാഹു


ടെൽ‌ അവീവ്∙ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇറാനും യുഎസും തമ്മിൽ ധാരണയായെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ. ഇറാൻ–യുഎസ് കരാർ ധാരണയായെങ്കിലും ഇസ്രയേലിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവർ ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച ജനീവയിൽ വച്ച് ഔദ്യോഗികമായി കരാറിൽ ഒപ്പുവയ്ക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക.


Source link

Back to top button